ഞങ്ങടെ തേൻ മിഠായി ഇങ്ങനല്ല; വിയർപ്പും കളറും; തേൻമിഠായി ഉണ്ടാക്കുന്ന വീഡിയോ കണ്ട് കിളിപോയി സോഷ്യൽമീഡിയ
സോഷ്യൽ മീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നമ്മൾ രുചിയോടെ കഴിക്കുന്ന തേൻമിഠായി അല്ലെങ്കിൽ തേൻനിലാവ് ഉണ്ടാക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. പലർക്കും മധുരമുള്ള ഓർമയാണ് ഈ തേൻമിഠായി.. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എന്തോരം തേൻമിഠായി വാങ്ങിത്തിന്നു കാണുമല്ലേ..
ഇടയ്ക്കാലത്ത് ഈ തേൻമിഠായികൾ കടകളിൽ ലഭിക്കാത്ത അവസ്ഥ വന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഈ തേൻമിഠായി കിട്ടാൻ തുടങ്ങി. പഴയ വിലയിലൊക്കെ മാറ്റം വന്നെങ്കിലും രൂപത്തിലും രുചിയിലുമൊന്നും മാറ്റം വന്നിട്ടില്ല. എന്നാൽ ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ നിങ്ങൾ എത്ര തേൻമിഠായി പ്രിയരാണെങ്കിൽ പോലും ഇനി അതൊന്ന് രുചിച്ച് നോക്കാൻപോലും മടിക്കും.

വളരെ വൃത്തിഹീനമയ ഒരു സ്ഥലത്ത് വെച്ചാണ് ഈ തേൻമിഠായി തയ്യാറാക്കുന്നത്. ഒരു വലിയ പാത്രത്തിൽ പൊടിയിട്ട്, ചുവന്ന നിറം ചേർത്ത് കൈ പോലും കഴുകാതെ കുഴച്ച് അത് നേരെ ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റുന്നു. അതിൽ നിന്ന് നേരെ എടുത്ത് ഒരു മേശയിലേക്ക് മാറ്റുന്നു. നല്ല വലുപ്പത്തിൽ അത് പരത്തിയ ശേഷം അത് അച്ച് ഉപയോഗിച്ച് മുറിച്ചെടുക്കുന്നു.
ഇതിന് ശേഷം ഉള്ള കാഴ്ച കണ്ടാൽ നിങ്ങൾ സഹിക്കില്ല. തേൻ മിഠായിലെ തേൻ എങ്ങനെ ഉണ്ടാവുന്നൂ എന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് വ്യക്തമാകും. എന്തായാലും തേൻ അല്ലെന്ന് നമുക്ക് അറിയാമല്ലോ, വറുത്തെടുത്ത മിഠായി പഞ്ചസാരാ പാവിലേക്ക് ഇട്ട് വേറെ ഒരു മൂടി കൊണ്ട് അതിലേക്ക് താഴ്ത്തുന്നത് കാണാം. പാത്രം കഴുികുന്നതോ കൈ കഴുകുന്നതോ ഒന്നും തന്നെ ഈ പ്രവൃത്തിക്കിടെ നമുക്ക് കാണാനേ സാധിക്കില്ല.
അടുത്ത കാലത്തൊന്നും ഇത് വൃത്തിയാക്കിയതായും തോന്നുന്നില്ല. ഈ മിഠായി തയ്യാറാക്കുന്ന ആളുടെ വസ്ത്രം വിയർത്തിരിക്കുന്നതും കാണാം. ഒരു ബനിയനാണ് ഇദ്ദേഹം ധരിച്ചിരിക്കുന്നത്. കയ്യിലെ ഗ്ലൗസ് ഇട്ടിട്ടില്ല. കൺട്രി ഫുഡ് കുക്കിംഗ് ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ഇത്രയും കാലം വാങ്ങിക്കഴിച്ചത് ഇതായിരുന്നോ എന്നാണ് ഒരാളുടെ കമന്റ്.... ഇതോടെ തീർന്നു തേൻമിഠായിയുമായുള്ള ബന്ധം എന്നാണ് ഒരാൾ എഴുതിയത്...ഇങ്ങനല്ല..ഇങ്ങനല്ല എന്റെ തേൻ മിഠായി എന്നാണ് മറ്റൊരു കമന്റ.. ഈ വീഡിയോയിൽ കാണുന്നത് സത്യമായിരിക്കാം..എന്നാൽ എല്ലാ സ്ഥലത്തും ഇങ്ങനെയാണവണമെന്നില്ല തേൻമിഠായി തയ്യാറാക്കുന്നത് എന്നാണ് മറ്റൊരു കമന്റ്
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications