Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീ‌ഷണിപ്പെടുത്തി യുവതിയുടെ ബാ​ഗ് തട്ടി, തൊട്ടടുത്ത നിമിഷം തിരിച്ചുനൽകി മോഷ്ടാക്കൾ; ബ്രേക്കപ്പ് ഉറപ്പ്

റോഡരികിലൂടെ പോകുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘങ്ങൾ ഇപ്പോൾ സജീവമാണ്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായിട്ടാണ് ഈ സംഘങ്ങൾ കവർച്ചയ്ക്ക് ഇറങ്ങുന്നത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ അത്തരത്തിൽ ഉള്ളൊരു കവർച്ചാ ശ്രമത്തിന്റെ വീഡിയോ ആണ് വൈറൽ ആവുന്നത്.

ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മോഷ്ടാക്കൾ ബാഗ് തട്ടിയെടുക്കുകയും എന്നാൽ മനസ്സുമാറി അടുത്ത നിമിഷം തന്നെ ആ ബാഗ് തിരിച്ചുകൊടുക്കുകയുമാണ്. അതിന് ഒരു കാരണവുമുണ്ട്. എന്താണെന്ന് വിശദമായി തന്നെ അറിയാം.

viral

ഒരു യുവാവും യുവതിയും റോഡരികിലൂടെ നടന്നത് പോകുന്നത് വീഡിയോയിൽ കാണാം. ഇവരുടെ പിന്നാലെ ബൈക്കിൽ രണ്ട് മോഷ്ടക്കൾ വരുന്നു. യുവാവിനും യുവതിക്കും അരികിൽ ബൈക്ക് നിർത്തുകയും ഇവരെ ഭീഷണിപ്പെടുത്തി ബാഗ് കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

യുവാവ് ഇരുകൈകളും ഉയർത്തി മോഷ്ടക്കാൾക്ക് മുന്നിൽ കീഴടങ്ങാൻ നിൽക്കുകയും പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടിപ്പോവുകയും ചെയ്യുന്നു, തന്റെ കൂടെ ഉണ്ടായിരുന്ന യുവതിയെക്കുറിച്ച് ഇയാൾ ചിന്തിക്കുന്നു പോലുമില്ല, ഒരൊറ്റ ഓട്ടം ആയിരുന്നു. ഇതോടെ ഭയന്നുപോയ യുവതി മോഷ്ടാക്കൾക്ക് ബാഗ് നൽകുന്നു. ബാഗ് വാങ്ങി പോകാൻ ഒരുങ്ങുന്ന മോഷ്ടാവ് തിരിച്ചുപോയി പെൺകുട്ടിക്ക് ബാഗ് കൊടുക്കുന്നു. മത്രവുമല്ല പെൺകുട്ടിയോട് അവർ എന്തോ പറയുന്നതായും കാണാം.

കാപിറ്റൻ ഗരൂഫ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. വീഡിയോയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സംഭവം പതിഞ്ഞിരുന്നു.

ഇതിനിടെ ബെംഗളൂരിൽ ഇത് പോലൊരു സംഭവം നടന്നിരുന്നു. രാത്രി റോഡ് അരികിലൂടെ നടന്നുപോവുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തി പണം മോഷ്ടിക്കാൻ ശ്രമിക്കുികയായിരുന്നു ബൈക്കിൽ വന്ന മോഷ്ടാക്കൾ. ഇവരെ നടഞ്ഞുനിർത്തുകയും ഇവരോട് പണം ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ കയ്യിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ ഇവർക്ക് 100 രൂപ നൽകിയാണ് തിരിച്ചുപോയത്. സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയിയിൽ വൈറലായിരുന്നു.

കള്ളന്മാരെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. നല്ല മനസ്സുള്ള കള്ളന്മാരും ഉണ്ടല്ലേ എന്നാണ് ചില ആളുകൾ ചോദിച്ചത്. കള്ളന്മാരുടെ ഈ പ്രവൃത്തി കണ്ടപ്പോൾ ഇവരോട് ആരാധന തോന്നിപ്പോയെന്നും ചിലർ പറഞ്ഞു. എന്നാൽ പിന്നീട് മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു.സസിടിവി ദൃശങ്ങൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+