എല്ലാവരും കളിയാക്കുന്നു, ഇവിടെ എനിക്ക് പറ്റിയ സുഹൃത്തുക്കളുണ്ടോ? പതിനൊന്നുകാരന്റെ ചോദ്യം വൈറല്‍
വാഷിംഗ്ടണ്‍: ആന്റി, ഇവിടെ എനിക്ക് പറ്റിയ സുഹൃത്തുക്കളുണ്ടോ? ഒരു പതിനൊന്നുകാരന്റെ ചോദ്യമാണിത്. കേട്ട അയല്‍വാസി ഒരു നിമിഷം സ്തംഭിച്ച് പോയി. പിന്നീട് കാര്യം അന്വേഷിച്ചു. ഒരല്‍പ്പം നിരാശയോടെയായിരുന്നു ആ കുട്ടി കാര്യങ്ങള്‍ പറഞ്ഞത്. ടെക്‌സസില്‍ നിന്നുള്ള ഈ ഷെയ്ഡന്‍ വാക്കര്‍ എന്ന കുട്ടിക്ക് സുഹൃത്തുക്കള്‍ ആരുമില്ലായിരുന്നു. ഉള്ള സുഹൃത്തുക്കളാകട്ടെ, ഷെയ്ഡന്റെ ശരീര പ്രകൃതി ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നവരായിരുന്നു.
അങ്ങനെ ജീവിതത്തില്‍ വലിയ നിരാശയോടെ നില്‍ക്കുമ്പോഴാണ് സുഹൃത്തുക്കളെ തേടി ഷെയ്ഡന്‍ ഇറങ്ങിയത്. അയല്‍വാസിയായ ബ്രെണ്ണന്‍ റേയുടെ വാതിലില്‍ മുട്ടിയായിരുന്നു ഷെയ്‌ന്റെ ഓമനത്തം തുളുമ്പുന്ന ആ ചോദ്യം. ആ വാക്കുകള്‍ കേട്ടാല്‍ വലിയ പ്രതീക്ഷയോടെയാണ് അവന്‍ വന്നിരിക്കുന്നതെന്ന് മനസ്സിലാവും. റേയ്ക്കും അത് മനസ്സിലായി. തന്റെ പ്രായത്തിലുള്ള കുട്ടികളുണ്ടോ ഇവിടെയെന്നും, തനിക്ക് അവര്‍ക്കൊപ്പം കളിക്കാനാണെന്നും ഷെയ്ഡന്‍ അവരോട് പറഞ്ഞു.
image credit: Krishna Patterson fb page

ഇവരുടെ വീടിന്റെ സെക്യൂരിറ്റി ക്യാമറ വഴിയായിരുന്നു ഷെയ്ഡന്‍ സംസാരിച്ചത്. എനിക്ക് കുറച്ച് സുഹൃത്തുക്കളെ ആവശ്യമായിരുന്നു. ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള കാര്യം അതാണെന്ന് ഷെയ്ഡന്‍ ഇവരെ അറിയിക്കുകയായിരുന്നു. ഇവിടെ കുട്ടികള്‍ ഇല്ലെന്നും, എന്നാല്‍ തൊട്ടപ്പുറത്തെല്ലാം നിനക്ക് പറ്റിയ സുഹൃത്തുക്കളുണ്ടെന്നും റേ മറുപടി പറഞ്ഞു. അപ്പോഴാണ് ഷെയ്ഡന്‍ തന്റെ അവസ്ഥ ഇവര്‍ക്ക് വിവരിച്ച് കൊടുത്തത്. അവരൊന്നും ഇനി എന്റെ സുഹൃത്തുക്കള്‍ അല്ല. ശരിക്കും പറഞ്ഞാല്‍ പരിഹരിക്കുന്നവരാണ് അവര്‍. സുഹൃത്താക്കളാക്കാന്‍ പറ്റിയവരല്ല അവര്‍ എന്നും ഷെയ്ഡന്‍ വ്യക്തമാക്കി.
റേയ്ക്ക് കുട്ടികളുണ്ടെങ്കില്‍ അവരുമായി താന്‍ സൗഹൃദം പങ്കിടാമെന്നും, തനിക്ക് കൂട്ടായി അവരുണ്ടാകുമല്ലോ ന്നെ ധാരണയിലായിരുന്നു ഷെയ്ഡന്‍ വന്നത്. എന്നാല്‍ റേയ്ക്ക് ചെറിയൊരു കുഞ്ഞാണ് ഉണ്ടായിരുന്നത്. അക്കാര്യം ഷെയ്ഡനെ അറിയിക്കുകയും ചെയ്തു. ഷെയ്ഡന്‍ തന്റെ വീട്ടില്‍ വന്നതും സുഹൃത്തുക്കളെ തേടിയതുമെല്ലാം റേയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഒരാളുടെ മനസ്സിലൂടെ എന്തൊക്കെയാണ് കടന്നുപോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. അവരോട് സംസാരിച്ചാല്‍ മാത്രമേ നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ. തഷെയ്ഡന്‍ നന്നായി സംസാരിക്കുന്ന കുട്ടിയാണ്. അതുപോലെ ദയാശീലനും ധീരനുമാണ്. അവനെ സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കാമോ എന്നും റേ ടിക് ടോക്കിലൂടെ ചോദിച്ചു. നിരവധി പേരാണ് ഷെയ്ഡന്റെ സുഹൃത്താവാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
അതേസമയം ഷെയ്ഡന്റെ ജീവിതം നരകതുല്യമാണെന്ന് അമ്മ കൃഷ്ണ പാറ്റേഴ്‌സന്‍ വെളിപ്പെടുത്തുന്നു. ഒരുപാട് അസുഖങ്ങള്‍ കുട്ടിക്കുള്ളതായും അവര്‍ പറഞ്ഞു. ഓട്ടിസം, ബൈപ്പോളാര്‍ ഡിസോര്‍ഡര്‍, ഒപ്പോസിഷനല്‍ ഡിഫയന്‍ഡ് ഡിസോര്‍ഡര്‍ എന്നിവയെല്ലാം കുട്ടിക്കുള്ള രോഗങ്ങളാണെന്നും അവര്‍ വെളിപ്പെടുത്തി. മകന് അതുകൊണ്ട് സുഹൃത്തുക്കളെ നിലനിര്‍ത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പലപ്പോഴും മകന്‍ ഒറ്റയ്ക്കിരുന്ന് കരയാറുണ്ട്.
മകനെ പലപ്പോഴും സുഹൃത്തുക്കള്‍ പരിഹസിക്കാറുണ്ട്. അടുത്തിടെ അയല്‍വാസികള്‍ മോശം പദങ്ങള്‍ അവനെ വിളിച്ചിരുന്നു. അതെല്ലാം അവനെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് മറ്റ് കുട്ടികള്‍ക്കൊപ്പം അവന്‍ കളിക്കാന്‍ പോകുന്നതില്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ വീഡിയോ കണ്ട് നിരവധി പേരാണ് അവന്റെ സുഹൃത്തുക്കളാകാന്‍ വന്നതെന്നും കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications