Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് കിലോ തൂക്കമുള്ള ലഡു ലേലത്തിൽ പോയത് 1.26 കോടി രൂപയ്ക്ക്; ചിത്രങ്ങൾ വൈറൽ

ഒരു ലഡു വാങ്ങാൻ എത്ര രൂപ ചെലവാകും? പത്ത് രൂപ പോലും ആവില്ല എന്നായിരിക്കും നിങ്ങളുടെ മറുപടി. എന്നാൽ 1.26 കോടി രൂപയ്ക്ക് ഒരു ലഡു വിറ്റു പോയി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ! ഹൈദരാബാദിലെ സൺസിറ്റിയിലുള്ള റിച്ച്മണ്ട് വില്ലാസിൽ ഈ വർഷം നടന്ന ലേലത്തിലാണ് ഈ ഭീമൻ ലഡു ഇത്രയും വിലയ്ക്ക് ലേലത്തിൽ പോയത്.

ഒരു കൂട്ടം വനിതകൾ ചേർന്നാണ് ഈ ലഡു സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ​ഗണേശോത്സവത്തിന്റെ പത്താം ദിവസം ആണ് ഈ ലഡുവിന് വേണ്ടിയുള്ള ലേലം നടന്നത്. മൂന്ന് മണിക്കൂർ ഈ ലേലം നീണ്ടുനിന്നു.

VIRAL LADU

ഗണേശോത്സവ ആഘോഷത്തിന്റെ ഭാ​ഗമായി എല്ലാ വർഷവും ലേലം നടക്കാറുണ്ട്. ​ഗണേശ നിമജ്ജനത്തിന്റെ തലേദിവസം ആണ് ലേലം നടക്കാറുള്ളത്. 2019 ൽ സൺ സിറ്റിയിൽ ആണ് ലേലം ആ​ദ്യമായി ആരംഭിച്ചത്. പിന്നീട് എല്ലാവർഷവും മുടക്കം ഇല്ലാതെ ലേലം നടക്കാൻ തുടങ്ങി.

കഴിഞ്ഞ വർഷം ഏകദേശം 12 കിലോ ഭാരമുള്ള ​ഗണേഷ് ലഡ്ഡു 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ വർഷം ലേലത്തിൽ മുൻ വർഷങ്ങളിലേക്കാൾ ഇരട്ടിയിലധികം വർധവന് ആണ് ലേലത്തുകയിൽ ഉണ്ടായത്. ലേലത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോ​ഗിക്കുന്നത്. വിവിധ സ്കൂളുകൾക്കും ആരോ​ഗ്യസേവനങ്ങൾക്കും സഹായം നൽകാറുണ്ട്. വിവിധ എൻ ജി ഒകൾക്ക് പചചരക്ക് സാധനങ്ങൾ വിതരണം ചെയ്യാറുണ്ട്.‌

ഹൈദരാബാദിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇത്തരത്തിലുള്ള ലേലം നടക്കാറുണ്ട്. ​ഗണേശോത്സവത്തിന്റെ അവസാന ദിവസമാണ് ലേലം നടക്കാറുള്ളത്. ​ഗണേശ ലഡു ലേലം ചെയ്യുന്ന രീതി 1994 ൽ കോലൻ മോഹൻ റെഡ്ഡി എന്ന പ്രാദേശിക കർഷകനാണ് അവതരിപ്പിക്കുന്നത്, 450 രൂപയ്ക്കാണ് അദ്ദേഹം അന്ന് ലഡു വാങ്ങുന്നത്. ലഡു പ്രസാദം വീട്ടുകാർക്കും ​ഗ്രാമവാസികൾക്കും വിതരണം ചെയ്തു.

ബാക്കി വന്ന ലഡു കൃഷിയിടത്തിൽ തളിച്ചു. അത്തവണ അദ്ദേഹത്തിന് നല്ല വിളവ് ലഭിച്ചെന്നാണ് പറയുന്നത്. അതിനാൽ ​ഈ ലഡു ലേലത്തിൽ പങ്കെടുക്കുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നും സമ്പത്തും ഭാ​ഗ്യവും ആരോ​ഗ്യവുമൊക്കെ ഉണ്ടാവുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ലഡു ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ മുന്നിട്ട് വരാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+