97 വർഷം പഴക്കമുള്ള വിസ്കി, അടുത്തമാസം ലേലത്തിന്; കിട്ടണമെങ്കിൽ ലക്ഷങ്ങളല്ല, കോടികൾ വേണം!
97 വർഷ പഴക്കമുള്ള മദ്യം അടുത്ത മാസം ലേലത്തിന് വെയ്ക്കുന്നുണ്ട്. അതിനെന്താണ് ഇത്ര പ്രത്യേകത എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. കാര്യമുണ്ട്.. നിസ്സാര തുകയ്ക്കൊന്നും ഈ മദ്യം നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയില്ല, . ദി മക്കാലൻ ഡിസ്റ്റിലറിയിൽ നിന്നുള്ള ഒരു കുപ്പി സിംഗിൾ മാൾട്ട് വിസ്‌കി ആണ് നവംബർ മാസം ലേലത്തിന് വെയ്ക്കുന്നത്. തുക കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും.
ലക്ഷങ്ങൾക്കൊന്നുമല്ല കോടികൾക്കാണ് ഈ മദ്യം ലേലത്തിന് വെയ്ക്കുന്നത്. ഏതാണ്ട് 9 കോടിക്ക് മുകളിൽ വരും ഈ മദ്യത്തിന്റെ വില. സോത്ത്ബൈസാണ് ഈ മദ്യം ലേലത്തിന് വെയ്ക്കുന്നത്. 'ദി മക്കാലൻ 1926' ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള സ്കോച്ച് വിസ്കിയാണെന്നാണ് ലേല സ്ഥാപനം അവകാശപ്പെടുന്നത്. സമാനമയ ഒരു കുപ്പ് വിസ്കി 2019 ൽ 12.45 കോടിക്ക് വിറ്റിരുന്നു. ആ ലേലത്തിന് ശേഷം ആദ്യമായാണ് അതേ പെട്ടിയിൽ നിന്ന് മറ്റൊരു കുപ്പി ലേലത്തിനായി വെയ്ക്കുന്നത് എന്നാണ് പറയുന്നത്.

പ്രതീകാത്മക ചിത്രം
1926 ൽ ആണ് ഈ വിസ്കി വാറ്റിയത്. 1986 ൽ കുപ്പിയിലേക്ക് മാറ്റുന്നത് വരെയുള്ള 60 വർഷക്കാലം അത് ഷെറി പീസുകളിൽ തന്നെയായിരുന്നു. വെറും 40 കുപ്പികൾ മാത്രമാണ് അന്ന് നിർമ്മിച്ചിരുന്നത്. മറ്റ് കുപ്പികൾ വിൽപനയ്ക്ക് വെച്ചിട്ടില്ല.
'മക്കാലൻ അദാമി 1926' ലേലത്തിൽ 7,50,000 പൗണ്ട് മുതൽ 1.2 മില്യൺ പൗണ്ട് വരെ ആണ് വില പ്രതീക്ഷിക്കുന്നത് എന്നാണ് ലേല സ്ഥാപനം അറിയിച്ചിരിക്കുന്നത്. നവംബർ 18-ന് ലണ്ടനിലെ സോത്ത്ബൈസിൽ ആണ് ലേലം നടക്കുക. 1926 ലെ പെട്ടിയിൽ നിന്നുള്ള 40 കുപ്പികളും വ്യത്യസ്ത രീതിയിൽ ആണ് ലേബൽ ചെയ്തിട്ടുള്ളത്.
14 എണ്ണം മനോഹരമായി ലേബൽ ചെയ്തിട്ടുണ്ടെന്നും അതിലൊന്നാണ് 2019ൽ റെക്കോർഡ് വിലയ്ക്ക് വില്പന നടത്തിയതെന്നും അദ്ദേഹം പറയുന്നു. പുറത്തിറക്കിയ ലേബലുകൾ ഇല്ലാത്ത രണ്ട് കുപ്പികളിലൊന്ന് ഐറിഷ് കലാകാരൻ ആയ മൈക്കൽ ഡിലൻ കൈകൊണ്ട് വരത് ആണ്. ഇത് 2018 ൽ വിറ്റു. 1 മില്യണ് പൗണ്ടിൽ അധികം ആണ് ഇതിന് ലഭിച്ചത്.












Click it and Unblock the Notifications