4 വയസ്സുകാരൻ പ്രണയസമ്മാനമായി കൂട്ടുകാരിക്ക് നൽകിയത് 12 ലക്ഷം രൂപയുടെ സ്വർണം; പിന്നീട് സംഭവിച്ചത്..
ബീജിംഗ്: സമ്മാനങ്ങൾ ലഭിക്കുന്നത് പോലെ തന്നെ സന്തോഷം നൽകുന്ന കാര്യമാണ് കൊടുക്കുന്നതും. ഒന്നിച്ച് പഠിക്കുന്ന കൂട്ടുകാരിക്കോ കൂട്ടുകാരനോ ഒക്കെ ഒരു പെൻസിലോ കളർ പെൻസിലോ ഒക്കെ സമ്മാനമായി കൊടുക്കാത്തവർ കുറവായിരിക്കും. എന്നാൽ ഈ നാല് വയസ്സുകാരൻ കൊടുത്തത് പോലൊരു സമ്മാനം ആരും കൊടുത്ത് കാണില്ല. തന്റെ കൂട്ടുകാരിക്ക് വീട്ടിലുള്ള സ്വർണമെടുത്താണ് കുട്ടി നൽകിയത്.
ചൈനയിലെ സെച്വാൻ പ്രവശ്യയിലാണ് സംഭവം. നഴ്സറിയിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടിക്ക് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ബിസ്ക്കറ്റാണ് നാസ് വയസ്സുകാരൻ സമ്മാനമായി കൊടുത്തത്. എൻഗേജ്മെന്റ് ഗിഫ്റ്റ് എന്ന നിലയിലായിരുന്നു സമ്മാനം കുട്ടി നൽകിയത്. ഡിസംബർ 22ന് ആയിരുന്നു സംഭവം. വീട്ടിലെത്തിയ ഉടൻ തനിക്ക് കിട്ടിയ സമ്മാനം വീട്ടുകാരെ കാണിച്ചു. സമ്മാനം കണ്ട വീട്ടുകാർ അമ്പരുന്നു, അടുത്ത ദിവസം തന്നെ തിരിച്ച് നൽകണമെന്ന് പറഞ്ഞു. സമ്മാനം കൊടുത്ത കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പറയുകയും ചെയ്തു.

നാല് വയസ്സുകാരന്റെ വീട്ടുകാർ പെൺകുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ പറഞ്ഞു. സ്വർണ ബിസ്ക്കറ്റുകൾ വീട്ടിൽ സൂക്ഷിക്കുന്നത് കണ്ട് കൗതുകം തോന്നിയ കുട്ടിയോട് അത് അവന്റെ ഭാവി വധുവിന് കൊടുക്കാനാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ആരും അറിയാതെ അവനത് എടുത്ത് പെൺകുട്ടിക്ക് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ സംഭവം.
എന്തായാലും അവന്റെ ഭാവിവധു ഭാഗ്യശാലിയാണ് എന്നാണ് ചിലർ പറഞ്ഞത്. കാമുക്ക് വേണ്ടി ഈ പ്രായത്തിലെ ഇങ്ങനെ ചെയ്യാനുള്ള ധൈര്യം അവന് ഉണ്ടെങ്കിൽ അവൻ വലുതായിക്കഴിഞ്ഞാലോ എന്നാണ് ചിലർ ചോദിച്ചത്. അവർക്ക് അതിന്റെ വിലയൊന്നും അറിയില്ലല്ലോ ഭാവി വധുവിനുള്ള സമ്മാനം എന്നത് മാത്രമായിരിക്കും അവന്റെ മനസ്സിൽ ഉണ്ടായിരുന്നെതെന്ന് ഒരാൾ പറർഞ്ഞു.
നേരത്തെ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 2023 മേയിലാണ് ഇത്തരത്തിൽ സംഭവം ഉണ്ടായത്. കൂട്ടുകാരിക്ക് അമ്മയുടെ സ്വർണവളയാണ് നഴ്‌സറിക്കുട്ടി സമ്മാനിച്ചത്.. അധ്യാപിക വിളിച്ച് പറഞ്ഞപ്പോഴാണ് അമ്മ തന്റെ വള കാണാനില്ലാത്ത വിവരം അറിഞ്ഞത്. എന്നാൽ കൂട്ടുകാരിക്ക് അമ്മയുടെ വള കൊടുത്തതിലുള്ഴ സന്തോഷമാണ് കുട്ടി പ്രകടിപ്പിച്ചത്. എന്തായാലും കുട്ടികളുടെ മാറ്റത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ്ക്ക് അത്ഭുതം!!












Click it and Unblock the Notifications