ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരത്തിൽ 25 കോടി; ആദ്യം ഒന്ന് ഞെട്ടി; പിന്നീട് നടന്നത് ഇതാ ഇങ്ങനെ..!!
ബെംഗളൂരു: മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒരു കോടി രൂപ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. സ്വപ്നത്തിൽ എങ്ങാനും സംഭവിച്ചാൽ ആയി എന്നായിരിക്കും നിങ്ങൾ ഇപ്പോൾ വിചാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സംഭവം അങ്ങനെയല്ല. ഇങ്ങനൊരു സംഭവം ശരിക്കും സംഭവിച്ചതാണ്.
ബെംഗളൂരുവിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആണ് മാലിന്യം ശേഖരിക്കാൻ എത്തിയ ആൾക്ക് ഇത്രയും വലിയ തുക ലഭിച്ചത്. കെട്ടിക്കണക്കിന് യു എസ് ഡോളർ. 25 കോടി രൂപ വരുന്ന ഈ കെട്ടുകൾ കണ്ട സൽമാൻ ഷെയ്ഖ് ആകെ അമ്പരുന്ന. ഇന് എന്താണ് ചെയ്യുക എന്ന ആശങ്കയിലായി. നവംബർ 1 ന് ആയിരുന്നു സംഭവം.

കെട്ടുകണക്കിന് പണം കണ്ട് സൽമാൻ ഷെയ്ഖ് ആദ്യം അമ്പരുന്നു എങ്കിലും, പണം അടങ്ങുന്ന കെട്ടുകൾ തന്റെ പക്കൽ സൂക്ഷിക്കുകയും നവംബർ 5 ന് തന്റെ ബോസ് ബാപ്പയുടെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് സൽമാൻ ഷെയ്ഖും ബോസും സാമൂഹിക പ്രവർത്തകനായ കാലി മുല്ലയെ ബന്ധപ്പെട്ടു, അവർ പോലീസ് കമ്മീഷണറെ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ അവരെ വിളിച്ചുവരുത്തി.
കേസിന്റെ അന്വേഷണ ചുമതല ഹെബ്ബാള് പോലീസ് സ്‌റ്റേഷനിലാണ്. നോട്ടുകളിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ട്, ബ്ലാക്ക് ഡോളർ തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ സംശയം.












Click it and Unblock the Notifications