Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാക്ടിക്കൽ കാണിക്കൂ; ബയോളജി ക്ലാസിൽ അധ്യാപികയോട് ലൈം​ഗികപരാമർശം; മറുപടിക്ക് കയ്യടിച്ച് സോഷ്യൽമീഡിയ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ബയോളജി ടീച്ചറും എം ബി ബി എസ് ബിരു​​ദധാരിയുമായ രക്ഷിത സിം​ഗ് ബം​ഗാറിന്റെ വീഡിയോ. ഓൺലൈൻ ക്ലാസിനിടെ ഉണ്ടായ മോശമായ അനുഭവവും അതിന് ഈ അധ്യാപിക നൽകിയ മറുപടിയുമാണ് ചർച്ചയായത്.

ക്ലാസ് എടുക്കുന്നതിനിടെ ലൈെ​ഗികച്ചുവയോടെയുള്ള വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകുന്ന വീഡിയോ ആണ് യുവതി പോസ്റ്റ് ചെയ്തത്. കുട്ടികൾ എങ്ങനെ ജനിക്കുന്നു. എന്നത് പ്രായോ​ഗികമായി കാണിക്കാനായിരുന്നു വിദ്യാർത്ഥി പറഞ്ഞത്.

viral

എന്നാൽ ഈ വിദ്യാർത്ഥിക്ക് കൃത്യമായ മറുപടിയാണ് അധ്യാപിക നൽകിയത്. തനിക്ക് പ്രായോ​ഗിക അറവില്ലെന്നും ഉത്തരം അമ്മയുടെ സഹായം തേടിയാൽ മതിയെന്നുമാണ് അധ്യാപികയുടെ മറുപടി. ഇത്തരത്തിൽ ചോദ്യങ്ങൾ ഉയർന്നവരും അഭിപ്രായം പറയുന്നവരും അതിന് മുമ്പ് സ്വന്തം അമ്മയേയും മകളേയും സഹോദരിയേയും കുറിച്ച് ചിന്തിക്കണം എന്നും അധ്യാപിക പറഞ്ഞു.

"ഒരു അധ്യാപിക എന്ന നിലയിൽ, പഠിപ്പിക്കുക മാത്രമല്ല അവരെ മികച്ച മനുഷ്യരാകാൻ സഹായിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു," അവർ എഴുതി. "എന്നെപ്പോലുള്ള ഒരു 23 വയസ്സുകാരിക്ക് പക്വതയോടെ ജീവിതം കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, ഒരു 17 അല്ലെങ്കിൽ 18 വയസ്സ് പ്രായമുള്ളവർ, അവരുടെ വനിതാ അധ്യാപകരെക്കുറിച്ച് അനുചിതമായ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കണം." അധ്യാപിക പറഞ്ഞു,

കഴിഞ്ഞ നാല് വർഷത്തെ ഓൺലൈൻ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ വ്യക്തിപരമായി ഇത്തരം കമന്റുകൾ ലളിതമായി എടുത്ത് മറുപടി നൽകാറില്ലെന്നും അധ്യാപിക പറഞ്ഞു. ഇത്തരം അഭിപ്രായങ്ങൾ കാരണം പല അധ്യാപികമാരും ജോലിയിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ലെന്നും യുവതി പറയുന്നു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. പലരു തങ്ങൾക്കും ഇത്തരത്തിൽ അനുഭവം ഉണ്ടായതായി പറയുന്നു. ഇത്തരം കാര്യങ്ങൾ വിദ്യാർത്ഥികൾ പറയുമ്പോൾ അത് ഉൾക്കൊള്ളാൻ പറ്റാറില്ലെന്ന് ഒരു അധ്യാപിക കമന്റിട്ടു. കൃത്യമായ മറുപിടിയാണ് ടീച്ചർ നൽകിയതെന്ന് ചിലർ പറഞ്ഞു.

വിദ്യാർത്ഥികളുടെ തെറ്റുകൾ അപ്പോൾ തന്നെ തിരുത്തി പോകണമെന്നും വീണ്ടും വീണ്ടും ഇത്തരത്തിൽ പെരുമാറാൻ തോന്നരുതെന്നുമാണ് മറ്റൊരു കമന്റ. അധ്യാപകരോട് മാത്രമല്ല ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണമെന്നും ഇവർ പഠിച്ചിരിക്കണം എന്നാണ് മറ്റൊര വ്യക്തി കമന്റ് ചെയ്തത്. ആരോടാണെങ്കിലും മര്യാദയോട് സംസാരിക്കാൻ പഠിപ്പിക്കണം എന്നാണ് മറ്റാെരു കമന്റ്.

വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+