നിധി കിട്ടിയ കർഷകൻ കഥയല്ല; പാടത്ത് നിന്ന് കർഷകന് ലഭിച്ചത് തനി വജ്രം, സംഭവം ഇങ്ങനെ
പാടത്ത് മണ്ണ് കിളയ്ക്കുമ്പോൾ മണ്ണിൽ നിന്ന് നിധി കിട്ടിയ കഥകളൊക്കെ നമ്മൾ കേട്ടുകാണും. എന്നാൽ ശരിക്കും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് നമ്മൾ ആലോചിക്കാറില്ലേ. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു കാര്യം നടന്നിരിക്കുകയാണ്. പാടത്ത് നിന്ന് വജ്രം ലഭിച്ചിരിക്കുകയാണ് ഒരു കർഷകന്. നിധി കിട്ടിയ കർഷകന്റെ കഥകൾ മാത്രം കേട്ട നമുക്ക് ഇക്കാര്യം കേൾക്കുമ്പോൾ അമ്പരപ്പ് തോന്നും.
ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ദിലീപ് മിസ്ത്രി എന്ന കർഷകനും മറ്റ് മൂന്നുപേർക്കുമാണ് ഓഗസ്റ്റ് 6 ന് 16.10 കാരറ്റ് വജ്രം കിട്ടിയത്. മധ്യപ്രദേശിലെ പന്നയിലാണ് സംഭവം. ജില്ലയിൽ മിസ്ത്രി തൻ്റെ കൂട്ടാളികൾക്കൊപ്പം ജറുവാപൂരിൽ ഒരു പ്ലോട്ട് പാട്ടത്തിനെടുത്തിരുന്നു. അവിടെ മണ്ണ് കിളയ്ക്കുമ്പോഴാണ് ഇദ്ദേഹത്തിന് വജ്രം ലഭിച്ചത്.

അടുത്ത സർക്കാർ ലേലത്തിൽ വജ്രം ലേലം ചെയ്യുമെന്ന് പന്ന ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥനായ അനുപം സിംഗ് പറഞ്ഞു. സർക്കാരിൻ്റെ റോയൽറ്റി കിഴിച്ച ശേഷം വരുമാനം ഉടമയ്ക്ക് നൽകും. ഇതിലൂടെ തൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിയുമെന്ന് മിസ്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
താൻ മുമ്പ് ഇതേ മണ്ണിൽ ഭാഗ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവിടെ ഖനനം തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന പന്ന, വജ്രഖനികൾക്ക് പേരുകേട്ടതാണ്. മിസ്ത്രിയുടെ പാടത്ത് നിന്നും കണ്ടെത്തിയ വിലപ്പെട്ട വജ്രം സമ്പന്നമായ ചരിത്രത്തിലേക്കാണ് വഴി കാട്ടുന്നത്.
ജൂലൈയിൽ, ഒരു കൂട്ടം തൊഴിലാളികൾക്ക് കേരളത്തിൽ നിന്നും ഒരു "നിധിശേഖരം" ലഭിച്ചിരുന്നു.ജൂലൈ 11 ന് കണ്ണൂർ ചെങ്ങളായിയിലെ ഒരു സ്വകാര്യ റബ്ബർ തോട്ടത്തിൽ മഴവെള്ള സംഭരണി കുഴി കുഴിക്കുന്നതിനിടെയാണ് വിലപിടിപ്പുള്ള ആഭരണങ്ങളും പഴയ നാണയങ്ങളും നിറച്ച പെട്ടി കണ്ടെത്തിയത്.
"കുഴിക്കുള്ളിൽ എന്തോ തിളങ്ങുന്നത് ഞങ്ങൾ കണ്ടു...അതൊരു പഴയ പെട്ടിയായിരുന്നു ആയിരുന്നു, ബോംബാണെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. പിന്നെ വല്ല കൂടോത്രമാണോ (ബ്ലാക്ക് മാജിക്) എന്ന് ഞങ്ങൾ സംശയിച്ചു. ." എന്നാണ് സംഭവത്തെക്കുറിച്ച് തൊഴിലാളികൾ പറഞ്ഞത്. ഇത്തരം കണ്ടെത്തുലുകൾക്ക് പലപ്പോഴും ചരിത്രപരമായ പ്രാധാന്യവും ഉണ്ടാവാറുണ്ട്. മധ്യപ്രദേശിലെയും കേരളത്തിലെയും കണ്ടെത്തലുകൾ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിനും വിലയേറിയ പുരാവസ്തുക്കളും രത്നങ്ങളും കണ്ടെത്താനുള്ള സാധ്യതയും അടിവരയിടുന്നു.












Click it and Unblock the Notifications