ആകാശത്ത് പറക്കണ വിമാനം റോഡിൽ! വിമാനം പാലത്തിനടിയിൽപ്പെട്ടു; അനങ്ങാനാവാതെ വാഹനങ്ങൾ;വൈറലായി വീഡിയോ
ന്യൂഡൽഹി: എത്ര വലുതായാലും വിമാനം കാണുമ്പോൾ നമുക്കൊരു കൗതുകം തോന്നാറില്ലേ. വിമാനത്തിന്റെ ശബ്ദം കേട്ടാൽ ഓടിപ്പോയി ആകാശം നോക്കുന്നവർ ഇപ്പോഴും ഉണ്ടാവും. അപ്പോൾ വിമാനം പാലത്തിന്റെ അടിയിൽപ്പെട്ട കാഴ്ച കാണുമ്പോഴോ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പാലത്തിനടയിൽ പെട്ട് കിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ ആവുന്നത്.
ബീഹാറിലെ മോത്തിഹാരിയിലെ പാലത്തിനടിയിലാണ് വിമാനം കുടുങ്ങിയത്. വിമാനം കുടുങ്ങിയതോടെ ഗതാഗത തടസ്സം ഉണ്ടായി. മുംബൈയിൽ നിന്ന് അസമിലേക്ക് ട്രെയിലർ ട്രക്കിൽ കൊണ്ടുപോകുന്ന വഴിയാണ് പിപ്രകോത്തി മേഖലയിൽ മേൽപ്പാലത്തിനടിയിൽ വിമാനം കുടുങ്ങി ഗതാഗതം സ്തംഭിച്ചത്.

വിമാനം കുടുങ്ങിയത് കണ്ടതോടെ ആളുകൾ ഈ അപൂർവ്വ കാഴ്ച കാണാൻ അവിടെ തടിച്ചുകൂടി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനം റോഡിൽ നിറഞ്ഞുനിൽക്കുന്നതിനാൽ കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടായി.
പിപ്രകോതി പാലത്തിന് താഴെയുള്ള ട്രെയിലർ ട്രക്കിൽ നിന്ന് വിമാനം പുറത്തേക്ക് തള്ളിനിൽക്കുന്നതും , NH 27-ൽ പുറകിൽ പുറകിൽ നിൽക്കുന്ന വാഹനങ്ങളുടെ ഒരു നിരയാണ് വീഡിയോ കാണിക്കുന്നത്. ഈ പാലത്തിന്റെ ഉയരം ട്രക്ക് ഡ്രൈവർ തെറ്റായി കണക്കാക്കുകയും പാലത്തിനടിയിലൂടെ കടന്നുപോകാമെന്ന് കരുതുകയും ചെയ്തതാണ് വിമാനം കുടുങ്ങാൻ കാരണമായതെന്ന് അധികൃതർ പറയുന്നു.
വിമാനവും ലോറിയും സുരക്ഷിതമായി പുറത്തെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് വിട്ടു. അതേ സമയം, 2022 നവംബറിൽ, ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ റോഡിന്റെ അടിപ്പാതയിൽ ഒരു വിമാനം സമാനമായ രീതിയിൽ കുടുങ്ങിയിരുന്നു,












Click it and Unblock the Notifications