'തക്കാളി ചട്‌നിക്ക് പകരം അവക്കാഡോ ടോസ്റ്റ്'; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി പുതിയ ഐഡിയ
തക്കാളിയുടെ വില ഓരോ ദിവസവും രാജ്യത്ത് കൂടിക്കൂടി വരികയാണ്. നിലവില്‍ ഡല്‍ഹിയില്‍ തക്കാളി വില കിലോയ്ക്ക് 250-260 രൂപയായി ഉയര്‍ന്നു. ഈ പ്രശ്‌നം എടുത്തുകാണിച്ചുകൊണ്ട്, അടുത്തിടെ ഒരു ട്വിറ്റര്‍ ഉപയോക്താവ് തക്കാളിയുടെയും അവോക്കാഡോയുടെയും വിലയിലെ വ്യത്യാസത്തെക്കുറിച്ച് പങ്കുവച്ച ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കിലോ അവോക്കാഡോയ്ക്കും ഒരു കിലോ തക്കാളിക്കും തുല്യമായ വിലയുണ്ടെന്ന് ട്വിറ്റര്‍ ഉപഭോക്താവ് ചൂണ്ടിക്കാട്ടുന്നത്.
അവക്കാഡോയുടെയും തക്കാളിയുടെയവും വില വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് ദോശയും തക്കാളി ചട്‌നിയും ഉണ്ടാക്കുന്നതിന് പകരം അവക്കാഡോ ടോസ്റ്റ് ഉണ്ടാക്കാന്‍ സമ്പദ് വ്യവസ്ഥ അനുവദിക്കുന്ന സമയമാണിതെന്ന് ഉപയോക്താവ് ട്വീറ്റ് ചെയ്യുന്നു. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുമായി എത്തുന്നത്.

അതേസമയം, തക്കാളി വില വീണ്ടും കുതിച്ചുയരുകയാണ്. ചില്ലറവിപണിയില്‍ 300 ശതമാനം വര്‍ധവനവാണ് ഇപ്പോള്‍ തക്കാളി വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ 250 മുതല്‍ 260 രൂപ വരെയാണ് തക്കാളിയുടെ വില. ആസാദ്പൂര്‍ മണ്ഡിയില്‍ 150 മുതല്‍ 200 രൂപ വരെയാണ് ഈടാക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചെറുകിട കച്ചവട കേന്ദ്രമാണിത്.
ഉപയോക്തൃകാര്യ മന്ത്രാലയത്തിന്റെ ഡാറ്റപ്രകാരം ഡല്‍ഹിയിലെ തക്കാളി വില 213 ആയി ഉയര്‍ന്നുവെന്നാണ് കാണിക്കുന്നത്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലായി വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പൂര്‍ണമായും പിടിച്ചുനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ തക്കാളി വില്‍പ്പന നടത്തിയിരുന്നു.
ഇനിയും തക്കാളി വില ഉയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. തക്കാളി വില കിലോയ്ക്ക് 300 രൂപയിലേക്ക് എത്തിയേക്കാനും സാധ്യതയുണ്ട്. തക്കാളി വില ഇങ്ങനെ വര്‍ധിക്കുന്നതിന് പ്രധാന കാരണം വിതരണ ശൃംഖല തടസ്സപ്പെട്ടതാണ്. കനത്ത മഴയെ തുടര്‍ന്നാണ് വിതരണം തടസ്സപ്പെട്ടത്. തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന മേഖലകളിലെല്ലാം ഇത്തവണ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications