ഐഫോൺ 15 വാങ്ങാൻ ചാക്കിൽ നാണയവുമായി യാചകൻ; ആദ്യമൊന്ന് ഞെട്ടി, പിന്നീട് സംഭവിച്ചത്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ സമൂഹത്തിൽ, ഒരു വ്യക്തിയോടുള്ള പെരുമാറ്റം അയാളെ എങ്ങനെയാണോ നമ്മൾ വിലയിരുത്തുന്നത് എന്നതിന് അനുസരിച്ചായിരിക്കും. പുറമെ നിന്ന് കണ്ടയുടൻ അയാളുടെ പെരുമാറ്റം എങ്ങനെയാണെന്ന് പറയാൻ പറ്റില്ലല്ലോ.
എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ അയാളെ കാണുമ്പോൾ നല്ലൊരു മതിപ്പ് തോന്നുകയാണെങ്കിൽ അതിനനുസരിച്ചായിരിക്കും പരിഗണന. നല്ല വേഷം അണിഞ്ഞ് കാണാൻ നല്ല സ്മാർട്ട് ഒക്കെ ആണെങ്കിൽ അയാളോട് നമുക്ക് ബഹുമാനം ഒക്കെ തോന്നും. പലപ്പോഴും അവരുടെ ഡ്രസിംഗിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക, ഇത് ഒരു നല്ല രീതിയല്ലെങ്കിലും.

pc: Experiment King
പ്രത്യേകിച്ചും സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലാണ് വിലയിരുത്തുന്നത്. നിങ്ങൾ സമ്പന്നനാണെന്ന് തോന്നുകയാണെങ്കിൽ, നിങ്ങളോട് കൂടുതൽ ബഹുമാനത്തോടെയാണ് പെരുമാറുന്നത് എന്നാണ് പൊതുവെ ധാരണ. അടുത്തിടെ, ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ വൻ വൈറലായിരുന്നു. ആളുകൾ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതും ആയി ബന്ധപ്പെട്ട് സോഷ്യൽ എക്സിപിരിമെന്റ് ആയിരുന്നു..
ഒരു യാചകന്റെ വേഷം ധരിച്ച് ഐഫോൺ 15 വാങ്ങാൻ ചാക്കുകൾ നിറയെ നാണയങ്ങളുമായി ആപ്പിൾ സ്റ്റോറിലേക്ക് പോകുന്ന യുവാവാണ് വീഡിയോയിൽ. യുവാവിനെ കണ്ടപ്പോൾ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ പ്രതികരണമാണ് കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിച്ചത്.
എക്സ്പിരിമെന്റ് കിങ് എന്ന യൂട്യൂബ് ചാനലിന്റെ സംഘാടകരാണ് ഈ സാമൂഹിക പരീക്ഷണം സൃഷ്ടിച്ചത്. പ്രാങ്ക് വീഡിയോയിൽ ഇവരിൽ ഒരാൾ യാചകന്റെ വേഷം ധരിച്ച് രാജസ്ഥാനിലെ ജോധ്പൂരിലെ വിവിധ മൊബൈൽ ഷോറൂമുകളിൽ പോയിരുന്നു. മിക്ക മൊബൈൽ സ്റ്റോറുകളും അവനെ പ്രവേശിക്കാൻ അനുവദിച്ചില്ല. പലരും പണമായി നാണയങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചു.
എന്നാൽ ഒടുവിൽ, ഒരു കടയുടമ നാണയങ്ങൾ സ്വീകരിക്കാൻ സമ്മതിക്കുകയും ഒരു ഐഫോൺ പ്രോ മാക്സ് മോഡൽ അദ്ദേഹത്തിന് നൽകുകയും ചെയ്തു. ഇടപാട് പൂർത്തിയായ ശേഷം, ഇതെല്ലാം ഒരു തമാശയാണെന്ന് യാചകൻ വെളിപ്പെടുത്തിയപ്പോൾ കടയുടമ അമ്പരന്നു.
33.7 ദശലക്ഷത്തിലധികം വ്യൂസും 3.4 ദശലക്ഷത്തിലധികം ലൈക്കുകളും ലഭിച്ച വീഡിയോ അതിവേഗം വൈറലായി, ഒരു യാചകൻ എങ്ങനെ ഒരു ഐഫോൺ വാങ്ങുമെന്നാണ് സോഷ്യൽ മീഡിയ അത്ഭുതപ്പെട്ടത്, എന്നാൽ , ഇത് സ്‌ക്രിപ്റ്റ് ചെയ്തതാണെന്ന് മിക്ക ഉപയോക്താക്കൾക്കും അറിയാമായിരുന്നു. അതേസമയം, ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ പ്രതികരണത്തിനാണ് ആളുകൾ അഭിനന്ദനം അറിയിക്കുന്നത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications