വിവാഹം കഴിച്ചത് സ്ത്രീധനം വാങ്ങി തന്നെ, പക്ഷേ യുവാവിന് അഭിനന്ദന പ്രവാഹം; കാരണം ഇത്
സ്ത്രീധനം എന്ന് പറയുന്നത് സമൂഹത്തിൽ നിന്ന് ഒഴിവാക്കി കളയേണ്ട ഒന്നാണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം ആളുകൾക്കും. സ്ത്രീധനത്തിന്റെ പേരിൽ എത്രയോ മരണങ്ങൾ നടക്കുന്നു, എത്ര സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീടുകളിൽ പീഡിപ്പിക്കപ്പെടുന്നത്.
എന്നാൽ ഇവിടെ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ഒരു ആർമി ക്യാപ്റ്റനെ എല്ലാവരും അഭിനന്ദിക്കുകയാണ്. അതെ, സ്ത്രീധനം വാങ്ങിയ ആളെ എന്തിനാണ് അഭിനന്ദിക്കുന്നത് എന്ന ചോദ്യമായിരിക്കും നിങ്ങൾ ചോദിക്കുന്നത്. അതിന് കാരണമുണ്ട്. സംഭവം ഹരിയാനയിലാണ്. സോഷ്യൽ മീഡിയയിലൊക്കെ ഇപ്പോൾ ചർച്ച ഈ വിവാഹമാണ്.

ദേവേന്ദ്ര അഥാനയുടെ മകനും കോൺഗ്രസ് നേതാവ് നേത്രപാൽ അഥാനയുടെ സഹോദരനുമായ ഡോ രാജീവും ഓംപാൽ സിംഗിന്റെ മകൾ ഡോ ശിവാനിയും തമ്മിലുള്ള വിവാഹമാണ് വ്യത്യസ്തമായി നടന്നത്. ഗജ്ജർ വിഭാഗത്തിൽ നിന്നുള്ളവരാണ് ഇരുവരും.
വിവാഹത്തിന് കോടികൾ ചെലവഴിക്കുന്ന കാര്യത്തിൽ വളരെ മുന്നിൽ ആണ് ഗജ്ജാർ വിഭാഗത്തിൽ നിന്നുള്ളവർ. എന്നാൽ രാജീവിന്റെയും ശിവാനിയുടെയും വിവാഹം വ്യത്യസ്തമായിരുന്ന. വെറും ഒരു രൂപ മാത്രമായിരുന്നു രാജീവ് സ്ത്രീധനമായി സ്വീകരിച്ചത്, ഡിസംബർ 4 ന് ആയിരുന്നു ഇവരുടെ വിവാഹം,
ഒരു രൂപ മാത്രം വാങ്ങി വിവാഹം നടത്തി അഥാന കുടുംബം സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുകയാണെന്നും സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധനം എന്ന മോശം വ്യവസ്ഥയ്ക്കെതിരെ വലിയ.സന്ദേശമാണ് നൽകുന്നതെന്നും ശിവാനിയുടെ അച്ഛൻ ഓ പാൽ സിംഗ് പറഞ്ഞു.
അഥാന കുടുംബത്തെ പോലെ സ്ത്രീധന രഹിത വിവാഹം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം സമൂഹതത്തോടെ അഭ്യർത്ഥിച്ചു.
ഒരു രൂപ മാത്രം വാങ്ങിയുള്ള രാജീവിന്റെ വിവാഹം നഗരത്തിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ ചർച്ചയാണ്.
രാജീവ് സമൂഹത്തിന് വളരെ നല്ല സന്ദേശമാണ് നൽകുന്നതെന്നാണ് പറയുന്നത്. സർക്കാർ സ്കൂൾ അധ്യാപകനാണ് ശിവാനിയുടെ അച്ഛൻ. ഫരീദാബാദിലെ ങഹ്കൗള ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. ശിവാനിയുടെ മുത്തച്ഛൻ അന്തരിച്ച ക്യാപ്റ്റൻ രഞ്ജിത് സിംഗ്, 1982 ൽ ഗ്രാമത്തിലെ നിർവാരോദ് സർ പഞ്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications