Viral Video: സർക്കാർ ഓഫീസിൽ കുരങ്ങൻ, പണി 'ഫയൽ നോട്ടം'; കേട്ടപ്പോൾ ഒന്ന് ഞെട്ടിയോ! ട്വിസ്റ്റുണ്ട്
കുരങ്ങുകളെ കാണാൻ നല്ല രസമാണെങ്കിലും എപ്പോഴാണ് അവർ അപകടകാരികൾ ആവുക എന്ന് പറയാൻ പറ്റില്ല. മാന്ത് കിട്ടാനൊക്കെ സാധ്യത ഉണ്ട്. എന്നാൽ ഈ കുരങ്ങന്മാർ മനുഷ്യൻമാർ പെരുമാറുന്നത് പോലെ കാണുമ്പോൾ നമ്മൾ നോക്കി നിന്നുപോകും. അതിന്റെ കളികൾ കാണാൻ രസമാണ്. സോഷ്യൽ മീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്, ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ഒരു കുരങ്ങിന്റെ വീഡിയോ ആണ്.
സർക്കാർ ഓഫീസിൽ എത്തി ഫയലുകൾ നോക്കുന്ന കുരങ്ങൻ. വീഡിയോയിൽ ഒരു കുരങ്ങൻ ഓഫീസിനുള്ളിൽ ഇരിക്കുന്നത് കാണാം. ഫയലൊക്കെ മറിച്ചുനോക്കുന്നുണ്ട്. ആദ്യത്തെ ഫയൽ നോക്കിക്കഴിഞ്ഞതിന് ശേഷം രണ്ടാമത്തെ ഫയൽ നോക്കുന്നു. അവിടെ ഉള്ളവർ അതിന് പഴം കൊടുക്കുന്നുണ്ടെങ്കിലും അത് അതൊന്നും വാങ്ങുന്നില്ല.

കുറച്ച് സമയത്തിന് ശേഷം കുരങ്ങ് എഴുന്നേറ്റ് പോകുന്നു. കുരങ്ങ് സർക്കാർ ഓഫിസിൽ എത്തിയപ്പോൾ എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എവിടെയാണ് സംഭവം എന്നോ എപ്പോഴാണ് സംഭവം എന്നോ പോസ്റ്റിൽ പറഞ്ഞിട്ടില്ല.
എന്നാൽ നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ചിലർ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിമർശിക്കുമ്പോൾ ചിലർ സംഭവം വളരെ തമാശയായി കണ്ട് രസകരമായി പ്രതികരിച്ചു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..












Click it and Unblock the Notifications