Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് മനസ്സുവെച്ചാൽ ഈ ആപ്പിൾ സ്റ്റോറിൽ നിന്ന് ആർക്കും ഐ ഫോൺ എടുത്ത് സ്ഥലം വിടാം! പക്ഷേ

ആപ്പിളിന്റെ ഐ ഫോൺ സ്വന്തമാക്കണമെന്ന് ആ​ഗ്രഹം ഇല്ലാത്തവർ കുറവായിരിക്കും. കാരണം ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഐ ഫോൺ. അതിനനുസരിച്ചുള്ള വിലയും ഈ ഫോണുകൾക്കുണ്ട്. ഇനി പറയാൻ പോകുന്നത് ആപ്പിൾ ഐ ഫോണിന്റെ ഒരു സ്റ്റോറിനെക്കുറിച്ചാണ്. ജപ്പാനിലാണ് സംഭവം. ഹർഷ് ഗോയങ്കയാണ് ഈ ആപ്പിൾ സ്റ്റോറിന്റെ വീഡിയോയും ഇതിനൊപ്പമൊരു കുറിപ്പും പങ്കുവെച്ചത്.

ജാപ്പനീസ് സംസ്കാരം എടുത്തുകാണിക്കുന്നതാണ് ആർ പി ജി ഗ്രൂപ്പിന്റെ ചെയർമാൻ ഹർഷ് ഗോയങ്ക പങ്കുവെച്ച ഈ വീഡിയോ. ഡിസംബർ 22 നാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. ജപ്പാനിലെ ആപ്പിൾ സ്റ്റോറുകളിലെ ഐ ഫോൺ സൂക്ഷിച്ചിരിക്കുന്ന രീതിയാണ് ഈ വീഡിയോയിൽ ഉള്ളത്.

iphone

ഇന്ത്യയിലടക്കമുള്ള രാജ്യങ്ങളിൽ ഷോപ്പിൽ നിന്നും ഫോൺ മോഷണം പോകാതിരിക്കാൻ സാധാരണ സ്റ്റാൻഡുകളിലും ഷോപ്പിലെ കേയ്സുകളിലും ഘടിപ്പിച്ചാണ് സൂക്ഷിക്കാറുള്ളത്.

പക്ഷേ ഇവിടെ അങ്ങനെയല്ല. ഡിസ്പ്ലേ ചെയ്ത് വെച്ചിരിക്കുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും പോലെ ജപ്പാനിലെ ആപ്പിൾ സ്റ്റോറുകളിൽ ഐ ഫോണുകൾ ബന്ധിപ്പിച്ച് വെയ്ക്കാറില്ലെന്നും ആരും മോഷ്ടിക്കില്ലെന്ന് അവർക്കറിയാവുന്നത് കാെണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ജപ്പാൻ‌റെ സംസ്ക്കാരത്തിന്റെ ഏറ്റവും മികച്ച പ്രതിഫലനമല്ലേ ഇതെന്നും അദ്ദേഹം ചോദിക്കുന്നു.

24 സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ തീയതി വ്യക്തമാക്കിയിട്ടില്ല. ജപ്പാനിലെ ആപ്പിൾ സ്റ്റോറിലെ സ്റ്റാന്ഡഡിൽ നിരവധി ഐ ഫോണുകൾ നിരനിരയായി സൂക്ഷിച്ചിരിക്കുന്നത് കാണാം. അവ സ്റ്റാന്റിൽ ബന്ധിപ്പിച്ചിരിപ്പിച്ചിട്ടില്ല. അത് കൊണ്ട് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഫോണുകൾ എടുക്കാനും അവയുടെ സവിശേഷതകൾ പരിശോധിക്കാനും കഴിയും.

വീഡിയോയിലെ വോയ്സ് ഓവറിൽ പറയുന്നത് ഇങ്ങനെയാണ്; '' ജപ്പാനിലെ ആപ്പിൾ സ്റ്റോറുകളെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തു, ഫോണുകളൊന്നും സുരക്ഷതമായി അല്ല സൂക്ഷിച്ചിരിക്കുന്നത്. അത് കൊണ്ട് നിങ്ങൾക്ക് എളുപ്പത്തിൽ അതെടുത്ത് സ്റ്റോറിൽ നിന്ന് പുറത്തുപോകാം, പക്ഷേ ജപ്പാനിലെ പാരമ്പര്യവും പെരുമാറ്റവും കാരണം ആരും അത് ചെയ്യില്ല. അത് കൊണ്ട് അവ പ്രത്യേകിച്ച് സുരക്ഷിതമാക്കി വെയ്ക്കേണ്ട കാര്യവുമില്ല, ജപ്പാനിലേക്ക് സ്വാ​ഗതം, ''

‌നിരവധി ആളുകളാണ് ജപ്പാനീസ് സംസ്ക്കരാത്തെ കുറിച്ച് നല്ല അഭിപ്രായം പങ്കുവെയ്ക്കുന്നത്. വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും വളരെ ശ്രദ്ധേയമായ പ്രതിഫലനമാണ്! ഐഫോണുകൾ പ്രദർശിപ്പിക്കുന്ന രീതിയിലും ജപ്പാന്റെ സംസ്കാരം തിളങ്ങുന്നു, എന്നാണ് ഒരാൾ പറഞ്ഞത്.

ജപ്പാനിൽ പോയപ്പോൾ ഇത് തന്നെയാണ് താനും കണ്ടതെന്നും ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിന്റെ കാര്യത്തിൽ ഇത്രയധികം വിശ്വാസവും സത്യസന്ധതയും പാലിക്കുന്നത് എങ്ങനെയെന്ന് അത്ഭുതപ്പെടുന്നുവെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+