Get Updates
Get notified of breaking news, exclusive insights, and must-see stories!

5ാം നിലയിൽ നിന്ന് താഴേക്ക്, ഒരു നിമിഷം ശ്വാസം നിലച്ചുപോകും; പക്ഷേ! അത്ഭുത നായയാണോ എന്ന് സോഷ്യൽമീഡിയ

പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിലെ താരം ഒരു നായയാണ്. സാധാരണ തെരുവിലൊക്കെ കാണുന്ന നായ.

നിസ്സാര കാര്യമല്ല ഈ മിടുക്കൻ ചെയ്തത്. വീഡിയോ കണ്ടവരൊക്കെ ആകെ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. അല്ല എങ്ങനെ ഞെട്ടാതെയിരിക്കും. ഒരു കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിൽ നിന്ന് എടുത്തൊരു ചാട്ടമല്ലേ താഴേക്ക്.. ഒരു നിമിഷം നമ്മൾ അറിയാതെ കണ്ണടച്ച് പോകും.

VIRAL DOGS

PC: x

നല്ല ഉയരത്തിലുള്ള കെട്ടിടത്തിന് മുകളിൽ നായ നിൽക്കുന്നത് വീഡിയോയിൽ കാണാം. അഞ്ചാം നിലയാണ്. ഒരു ഭയവും കൂടാതെ നായ എടുത്തുചാടുന്നതാണ് ശേഷം കാണുന്നത്, സെക്കന്റുകൾ താഴെ എത്തിയ നായ ഒന്നും സംഭവിക്കാതെ അവിടെ നിന്ന് ഓടിപ്പോകുന്നതും കാണാം. പരിക്കുകളൊന്നും പറ്റിയിട്ടില്ല. ഈ വീഡിയോ കണ്ട സോഷ്യൽ മീഡ‍ിയ ആകെ അത്ഭുതപ്പെട്ടിരിക്കുകയാണ്.

പരിക്കുകൾ ഒന്നുമില്ലാതെ എങ്ങനെയാണ് നായ രക്ഷപ്പെട്ടത് എന്നാണ് എല്ലാവരുടേയും സംശയം. തെരുവ് നായയെ പോലെയാണ് കാണുമ്പോൾ തോന്നുന്നത്, അപ്പോൾ അതിന് ട്രെയിനിങ്ങൊന്നും കിട്ടിക്കാണില്ലെന്നാണ് മറ്റ് ചിലർ പറയുന്നത്.

ഈ വീഡിയോ ക്രേസി ക്ലിപ്‌സ് എന്നറിയപ്പെടുന്ന ഒരു ഉപയോക്താവ് ആണ് X പ്ലാറ്റ്‌ഫോമിൽ പങ്കിട്ടിരിക്കുന്നത്, ഇതിനകം തന്നെ 25 ദശലക്ഷം വ്യൂസ് ആണ് വീഡിയോ നേടിക്കഴിഞ്ഞത്. കൂടാതെ, വീഡിയോയ്ക്ക് ഉപയോക്താക്കളിൽ നിന്ന് രസകരമായ നിരവധി കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്.

"അത് ആ നായ നന്നായി കണക്കാക്കി നടപ്പിലാക്കിയ ഒരു ചാട്ടമായിരുന്നു. നിലത്ത് അടിക്കുന്നതിന് മുമ്പ് നായ അവന്റെ വേഗത കുറയ്ക്കുകയും ചെയ്തു, വൻ പ്ലാനിം​ഗ്, എന്നാണ് ഒരാളുടെ കമന്റ്.

വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+