Viral Video: ഈ ഷവർമയ്ക്ക് രുചിയൊക്കെ കാണുമായിരിക്കും; പക്ഷേ ഈ വീഡിയോ കണ്ടാൽ തൊണ്ടയിൽ നിന്ന് ഇറങ്ങില്ല
സോഷ്യൽ മീഡിയയിൽ പല വീഡിയോകൾ വൈറൽ ആവാറുണ്ട്. അതിൽ കൂടുതലും ഭക്ഷണവും ആയി ബന്ധപ്പെട്ടവയായിരിക്കും. പലതരം ഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്നതും സ്ട്രീറ്റ് ഫുഡും ഒക്കെ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ടാൽ എത്ര ഭക്ഷണപ്രേമികളാണെങ്കിലും ഒന്ന് ഞെട്ടിപ്പോകും.
രുചികൾ അറിയണമെങ്കിൽ വൃത്തി നോക്കിയിട്ട് കാര്യമില്ല, തെരുവുകളിൽ നിന്ന് അത്രയ്ക്കൊക്കെ വൃത്തി പ്രതീക്ഷിച്ചാൽ മതി എന്നൊക്കെ പറയുന്നവർ ഉണ്ടാവും, എന്നാൽ ഈ വീഡിയോ കണ്ടാൽ നിങ്ങൾ അങ്ങനെ പറയില്ല. ഒട്ടും വൃത്തിയില്ലാതെയാണ് ഇവിടെ ചിക്കൻ പാകം ചെയ്യുന്നത്.

PC: eatwithdelhi Insta
ഒരു വഴിയോര ഭക്ഷണശാലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഒരുപാട് ചിക്കൻ മസാലയൊക്കെ ചേർത്ത് വേവിക്കുന്നതാണ് ആദ്യം കാണുന്നത്. 100 കിലയോളം ചിക്കനാണ് ഇത്തരത്തിൽ വേവിച്ചെടുക്കുന്നത്. ഷവർമ ഉണ്ടാക്കാനാണ് ഇങ്ങനെ ചിക്കൻ വേവിച്ചെടുക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടിലാണ് മസാല
ചിക്കനിൽ തേച്ച് പിടിപ്പിക്കുന്നതും, പച്ചക്കറികൾ അരിഞ്ഞെടുക്കുന്നതും.
വൃത്തിയുള്ള ഷവർമ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചതെങ്കിലും കമന്റുകളിൽ വൃത്തി എവിടെയാണ് എന്നാണ് ചോദിക്കുന്നത്. കയ്യിൽ ഗ്ലൗസ് പോലും ഇടാതെയാണ് ചിക്കൻ മസായിൽ മുക്കുന്നത്. കൈത്തണ്ട പാടെ മാസലയിലേക്ക് മുങ്ങിപ്പോകുന്നുമുണ്ട്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications