30 വർഷം വിദേശത്ത് വീട്ടുജോലി ചെയ്ത് മകനെ പഠിപ്പിച്ച അമ്മ; മടക്കയാത്ര മകൻ പൈലറ്റായ വിമാനത്തിൽ
സോഷ്യൽമീഡിയയിൽ പല വീഡിയോകളും വൈറൽ ആവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഒരു വീഡിയോ ഒരു വിമാനത്തിനകത്ത് വെച്ച് നടന്നതാണ് സംഭവം. അമ്മയും മകനുമാണ് വീഡിയോയിൽ ഉള്ളത്. താൻ കയറിയ വിമാനത്തിന്റെ പൈലറ്റ് തന്റെ മകനാണ് എന്നറിഞ്ഞപ്പോൾ ഉള്ള ഒരു അമ്മയുടെ വികാരമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. എത്യോപ്യൻ എയർലൈൻസ് ആണ് വിഡിയോ പങ്കിട്ടത്.
മകനെ പൈലറ്റായി കണ്ടപ്പോൾ ആ അമ്മയുടെ കണ്ണുനിറയാൻ കാരണം ഉണ്ട്. 30 വർഷമായി ലെബനനിൽ വീട്ടുജോലി ചെയ്യുകയായിരുന്നു ഈ എത്യോപ്യക്കാരിയായ സ്ത്രീ. ഒരു പൈലറ്റ് ആകാനുള്ള മകന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരം ഉണ്ടാക്കുക എന്ന ഏകോദ്ദേശ്യമാണ് അവളുടെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നത്.

അവസാന യാത്രയിൽ അവൾ എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ കയറി. പക്ഷേ, ഈ യാത്ര തനിക്ക് അസാധാരണമായ ഒരു വിസ്മയം സമ്മാനിക്കുമെന്ന് അവൾക്കറിയില്ലായിരുന്നു. വിമാനത്തിൽ കയറിയപ്പോൾ സ്വന്തം മകനാണ് വിമാനത്തിന്റെ പൈലറ്റ് എന്ന കാര്യം അവർ അറിഞ്ഞു. 364k-ലധികം വ്യൂസാണ് ഈ വീഡിയോ നേടിയത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.












Click it and Unblock the Notifications