Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: 'ഇതൊക്കെയാണ് സ്‌നേഹം'; ബിരുദദാന വേദയില്‍ അനിയത്തിക്ക് സര്‍പ്രൈസുമായി ചേച്ചി!

സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ. വീഡിയോ കണ്ടവരുടെയൊക്കെ കണ്ണുനിറഞ്ഞുപോയി. അത്രയ്ക്കും ഹൃദയസ്പർശിയായ വീഡിയോ ആണ്. തന്റെ സഹോദരിക്ക് സർപ്രൈസ് കൊടുക്കുന്ന യുവതിയെ ആണ് വീഡിയോയിൽ കാണാനാവുക. ബിരുദദാനച്ചടങ്ങിനിടിയിലാണ് സംഭവം നടക്കുന്നത്.

ബിരുദദാന ദിനത്തിൽ പ്രിയപ്പെട്ടവർ അടുത്ത് വേണമെന്ന് ആരും ആ​ഗ്രഹിക്കുന്ന കാര്യമാണല്ലോ. എന്നാൽ, ചില കാരണങ്ങളാൽ യുവതിയുടെ കുടുംബത്തിന് അവളുടെ ബിരുദദാന ദിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഏറെ നിരാശയിലായിരുന്നു യുവതി. അപ്പോഴായിരുന്നു ആ സർപ്രൈസ്. അത് കണ്ട യുവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

viral

PC: Screen Grab From majicallynews Instahgram

ഗ്രാജുവേഷൻ ഗൗണും തൊപ്പിയുമായി യുവതി ക്യാമറയ്ക്ക് പോസ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ പുരോഗമിക്കുമ്പോൾ, അവളുടെ സഹോദരി പിന്നിലൂടെ വരുന്നു. സഹോദരിയുടെ ആ വരവ് യുവതി പ്രതീക്ഷിച്ചതേയില്ല.

പെട്ടെന്നുള്ള ആ സർപ്രൈസിൽ അവൾ ആകെ അമ്പരന്നുപോയി. അവളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ, വിദ്യാർത്ഥി കരയുന്നു. പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നു, നിരവധിപേരാണ് ഊ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സഹോദരിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട‍‌ ദിവസം കൂടുതൽ മനോഹരമാക്കിയ സഹോദരിയെ ആണ് എല്ലാവരും അഭിനന്ദിക്കുന്നത്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+