Viral Video: പച്ച മുട്ടയും ആപ്പിളും ചേർത്തൊരു പാൽച്ചായ! സോഷ്യൽ മീഡിയയിൽ വൈറലായി ചായ
രാവിലെ എഴുന്നേറ്റാൽ ഒരു ചായ, പലർക്കുബം നിർബന്ധം ഉള്ള കാര്യമായിരിക്കും ഇത്. ചായ കുടിച്ചാൽ തലവേദന വരെ മാറുന്നവർ ഉണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിത്തരിക്കും. സംഭവം ഒരു യുവതി ചായ ഉണ്ടാക്കുന്നതാണ്. ആപ്പിളും പച്ച മുട്ടയും ഒക്കെ ഒഴിച്ചുള്ള ചായ. സംഭവം എന്താണെന്ന് വിശദമായി അറിയാം.
നല്ല പാലൊഴിച്ച ചായയിലേക്ക് ഒരു പച്ച മുട്ട പൊട്ടിച്ച് ഒഴിച്ചാൽ എങ്ങനെയിരിക്കും? ബംഗ്ലാദേശിൽ നിന്നുള്ള ഒരു ഫുഡ് ബ്ലോഗറാണ് സുൽത്താനാസ് കുക്ക് എന്ന തന്റെ ഫേസ്ബുക്ക് പേജിൽ പച്ച മുട്ട ഒഴിച്ചുള്ള ചായ തയ്യാറക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

Pc: Face Book
വീഡിയോയ്‌ക്കൊപ്പം ബംഗാളിയിൽ ഒരു അടിക്കുറിപ്പും അവർ പങ്കുവച്ചു. "തിളക്കുന്ന ചായയിൽ പച്ച മുട്ട ചേർക്കുക, എന്താണ് സംഭവിക്കുന്നതെന്ന് കാണുക. ഈ പാചകക്കുറിപ്പ് നിങ്ങളെ ഒരു കോടീശ്വരനാക്കും. എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്.
സ്ത്രീ ഒരു പാനിൽ ചായപ്പൊടിയും പഞ്ചസാരയും ചേർക്കുന്നത് കാണിക്കുന്നതാണ് വീഡിയോ തുറക്കുന്നത്. അടുത്തതായി, അവൾ ആപ്പിൾ കഷ്ണങ്ങൾ, പാൽ,പാൽ പൊടി എന്നിവ ചട്ടിയിൽ ചേർക്കുന്നു. ആപ്പിൾ ചേർക്കുന്നത് പാനീയത്തിന്റെ കയ്പ്പ് കുറയ്ക്കും എന്നാണ് അവൾ ഇവിടെ വിശദീകരിക്കുന്നത്, അതുകൊണ്ട് അവർ ആപ്പിൾ ചേർക്കുന്നു. മിശ്രിതം തിളച്ചു തുടങ്ങിയപ്പോൾ , അവൾ അതിൽ ഒരു പച്ച മുട്ട ഒഴിക്കുന്നു.
വീഡിയോ പുരോഗമിക്കുമ്പോൾ, മുട്ട പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ അവൾ മിശ്രിതം ഇളക്കിക്കൊണ്ടേയിരിക്കും. അത് കഴിഞ്ഞ് , അവൾ മിശ്രിതം അരിച്ചെടുത്ത് ഒരു കപ്പിലേക്ക് ഒഴിച്ചു. പാനീയം ഉണ്ടാക്കുമ്പോൾ, ഈ പാനീയം പരീക്ഷിക്കാത്ത ചുരുക്കം ചിലർ മാത്രമേയുള്ളൂവെന്നും അവർ പറയുന്നു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications