ജോലി പോയ യുവതിക്ക് കിട്ടിയ പിടിവള്ളി; ഒറ്റ സെക്കന്റിൽ എല്ലാവരുടേയും പാസ്‌വേഡ് മാറി!! പ്രതികാരം
ഒരു യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജോലി നഷ്ടമായ ശേഷം യുവതി കമ്പനിക്ക് കൊടുത്ത ഒരു പണിയാണ് യുവതി പറയുന്നത്. താൻ ചെയ്ത പ്രവൃത്തി പക്വതയില്ലാത്താണോ അല്ലെങ്കിൽ വളരെ മോശമായിപ്പോയെന്നോ ഒന്നും തനിക്ക് തോന്നിന്നില്ലെന്നും വളരെ മോശമായിട്ടാണ് ജോലി ചെയ്യുന്ന സമയത്ത് അവിടെയുള്ളവർ തന്നോട് പെരുമാറിയതെന്നും യുവതി പറയുന്നു.
തനിക്ക് ആരോടും മോശമായി പെരുമാറുന്നത് ഇഷ്ടമായിരുന്നില്ലെന്നും ആരോടും പ്രശ്നങ്ങൾ ഉണ്ടാക്കാറില്ലായിരുന്നുെവന്നും യുവതി പറയുന്നു. വളരെ മോശമായി ജോലി സ്ഥലത്ത് നിന്ന് തന്നോട് അവർ പൊരുമാറുമ്പോഴും ജോലി ആവശ്യമായത് കൊണ്ടാണ് താൻ അവിടെ തന്നെ നിന്നതെന്ന് യുവതി പറഞ്ഞു. എന്നാൽ അവിടെ നിന്ന് ഇറങ്ങിയ ശേഷം പ്രതികാരം ചെയ്യാനുള്ള അവസരം ലഭിക്കുകയായിരുന്നു.

കമ്പിനിയിലെ എല്ലാവരുടെയും പാസ്‌വേഡുകൾ മാറ്റുകയായിരുന്നു യുവതി ആദ്യം ചെയ്തത്. " ഇത് എന്റെ പക്വത ഇല്ലായ്മയാണെന്നോ നിസ്സാരമാണെന്നോ എന്നൊന്നും ഞാൻ കണക്കാക്കുന്നില്ല. ജോലി ചെയ്യുന്ന സമയത്ത് അത്ര മോശമായി എന്നോട് പെരുമാറി. മുഴുവൻ ടീമും എങ്ങനെ അതിൽ ചേർന്നു എന്നതിനെക്കുറിച്ച് എനിക്ക് പറയാനറിയില്ല. ടീ മീലെ ഒരേയൊരു സ്ത്രീ ഞാനായിരുന്നു. അതുകൊണ്ടാവാം. ഞാൻ ഒരിക്കലും ആളുകളോട് മോശമായി പെരുമാറയിട്ടില്ല. ഏറ്റുമുട്ടൽ എനിക്കത്ര ഇഷ്ടമല്ല, അവർ പറയുന്നു.
ജോലി നിലനിർത്താൻ താൻ അവിടെ സഹിച്ച് നിന്നെന്നും ഒരു സായാഹ്നത്തിൽ താൻ ഇനി അവിടെ ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചതായും അവർ പറഞ്ഞു. കമ്പനയിൽ നിന്ന് പല തരത്തിലുള്ള കോളുകളും സന്ദേശങ്ങളുംം അവർക്ക് വന്നുവെങ്കിലും അവഗണിച്ചു.
താൻ ജോലി ഉപേക്ഷിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും താൻ തന്റെ മാനേജരുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പാസ്‌വേഡ് മാറ്റിയിട്ടില്ലെന്നും യുവതി മനസ്സിലാക്കി. ആ അക്കൗണ്ടിലായിരുന്നു റെസ്റ്റോറന്റിലെ മുഴുവൻ ഡാറ്റാ ബേസും. അതിൽ മെനുകൾ, സ്റ്റാഫ്, ഓർഡർ ചെയ്യൽ, സ്റ്റോക്ക് തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരുന്നു.
തനിക്ക് ആ അക്കൗണ്ടിൽ കയറാൻ പറ്റുന്നുണ്ടെന്ന് മനസ്സിലാക്കിയ യുവതി മറ്റ് ജീവനക്കാരുടെ പാസ്‌വേഡ് മാറ്റാൻ തീരുമാനിച്ചു. ഇതോടെ അവർക്ക് ആ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം ആരും തന്നെ വിളിച്ചില്ലെന്നും എന്താണ് നടന്നത് എന്ന് അറിയില്ലെന്നും അവർ പറയുന്നു.












Click it and Unblock the Notifications