Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ജോലി ആരും കൊതിച്ചുപോകും; ഒരു ദിവസം മുപ്പതിനായിരം രൂപ വരെ സമ്പാദിക്കുന്ന യുവതി.. സംഭവം ഇങ്ങനെ

അത്യാവശ്യം വരുമാനം ലഭിക്കുന്ന നല്ലൊരു ജോലി എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാണ് ഇന്നത്തെ കാലഘട്ടത്തിൽ ഒരു ജോലി ലഭിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി ജോലി കിട്ടിയാൽ തന്നെ നല്ല ശമ്പളം ലഭിക്കില്ല. അങ്ങനെ എത്രയോ ആളുകളാണ് തുച്ഛമായ ശമ്പളത്തിന് മനസ്സിന് പിടിക്കാത്ത ജോലി ചെയ്ത് ജീവിക്കുന്നത്.

എന്നാൽ ഇനി പറയാൻ പോകുന്നത് തന്റെ ഇഷ്ടപ്പെട്ട ജോലി ചെയ്ത് ഒരു ദിവസം മുപ്പതിനായിരം രൂപ വരെ നേടുന്ന ഒരു യുവതിയെ കുറിച്ചാണ്. എന്താണ് ഈ യുവതി ചെയ്യുന്ന ജോലി എന്താണ് എന്ന് നോക്കിയാലോ. സ്‌കോട്ടലാൻഡിൽ നിന്നുള്ള ഒലിവ തോംസണാണ് പട്ടികളോട് ഉള്ള തന്റെ ഇഷ്ടം വരുമാനത്തിനുള്ള മാർഗമാക്കിയത്.

wedding dog

ഈ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ്, 24 കാരിയായ ഒലീവ് ഒരു അഡ്മിൻ അസിസ്റ്റന്റ് ആയിരുന്നു. ആ സമയത്ത് തന്നെ പട്ടികളോട് വലിയ ഇഷ്ടമായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും യാത്ര ചെയ്ത ശേഷം, മാർച്ചിൽ അവൾ നാട്ടിലേക്ക് മടങ്ങി, നായകളോടും വിവാഹങ്ങളോടുമുള്ള അവളുടെ താല്പര്യം തന്നെ ജോലിയാക്കാൻ തീരുമാനിച്ചു.

താൻ എപ്പോഴും ഒരു വെഡ്ഡിംഗ് പ്ലാനർ ആകാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഈ മേഖലയിൽ തനിക്ക് പരിചയമില്ലാത്തതിനാൽ ഇൻഡസ്ട്രിയിൽ ജോലി നേടുന്നത് ബുദ്ധിമുട്ടാണെന്നും ആണ് ഒലിവ പറയുന്നു,

റോയൽ ബൊട്ടാണിക് ഗാർഡൻ എഡിൻബർഗിൽ ഇവന്റ് സെയിൽസ് അസിസ്റ്റന്റായി ഒലീവിയയ്ക്ക് ജോലി ലഭിച്ചു, അവിടെ നിന്ന് അവൾക്ക് വിവാഹങ്ങളെക്കുറിച്ച് അത്യാവശ്യം ധാരണ ലഭിച്ചു. മൂന്നാഴ്‌ച അവിടെ ജോലി ചെയ്‌ത ശേഷം, അവൾ ജോലി ഉപേക്ഷിച്ച് തന്റെ ഡോഗ് ചാപ്പറോൺ സ്റ്റാർട്ട്-അപ്പ് ആരംഭിക്കാൻ തീരുമാനിച്ചു, നായകളോടും വിവാഹങ്ങളോടും ഉള്ള അവളുടെ സ്നേഹം ഒത്തുച്ചേർത്ത് കൊണ്ട് മനസ്സിന് പിടിച്ചൊരു ജോലി.

ജൂണിൽ തന്റെ ബിസിനസ് ആരംഭിച്ചതിന് ശേഷം, ഒലീവിയ നാല് വിവാഹങ്ങളിലാണ് പങ്കെടുത്തത്. പ്രതിദിനം ഏകദേശം £300 (ഏകദേശം 30,000 രൂപ) വരുമാനം ലഭിക്കുന്നുണ്ട്. വരുമാനം കൂട്ടാൻ വേണ്ടി അവൾ നായ്ക്കളെ പരിപാലിക്കാനുള്ള ഒരു സൈഡ് ജോലിയും ആരംഭിച്ചു. നായയെ വിവാഹത്തിന്റെ ഭാ​ഗമാക്കാൻ അവയെ ഒലീവ പരിശീലിപ്പിക്കും.

നിരവധി ക്ലയന്റുകൾ ഫോട്ടോഗ്രാഫുകൾക്കായി തനിക്ക് ബുക്കിം​ഗ് ചെയ്തിട്ടുണ്ടെന്ന് ഒലീവ പറഞ്ഞു. ഒരു വിവാഹ വേളയിൽ തനിക്ക് ഒരു നായയുമായി ഇടനാഴിയിലൂടെ നടക്കേണ്ടി വന്നതായി ഒലീവിയ പങ്കുവെച്ചു, തന്റെ ക്ലയിന്റിന്റെ ആ​ഗ്രമായിരുന്നു അത്. താൻ ഏറ്റെടുത്ത ആദ്യ വിവാഹമായതിനാൽ തനിക്ക് കുറച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് യുവതി പറയുന്നും. "ഇതുവരെ ഓരോ നായയും നന്നായി പെരുമാറിയിട്ടുണ്ട്. അവൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+