Get Updates
Get notified of breaking news, exclusive insights, and must-see stories!

20 ഹോട്ടലിൽ കയറി, ബില്ല് കിട്ടുമ്പോൾ ഹൃദയാഘാതം; ആംബുലൻസിന് പകരം പോലീസ് ജീപ്പെത്തിയപ്പോൾ ട്വിസ്റ്റ്

ഹോട്ടലിൽ കയറി തട്ടിപ്പ് നടത്തി ഭക്ഷണത്തിന്റെ പണം കൊടുക്കാതെ രക്ഷപ്പെടുന്ന ആളുകളെക്കുറിച്ച് നിങ്ങൾ കേട്ടുകാണില്ലേ. അല്ലെങ്കിൽ സിനിമയിൽ എങ്കിലും അത്തരം സംഭവങ്ങൾ കണ്ടുകാണില്ലേ. ഭക്ഷണം കഴിച്ച് കഴിയുമ്പോൾ പല്ലിയേയും പാറ്റയേയും ഒക്കെ പാത്രത്തിൽ ഇട്ട് വഴക്കുണ്ടാക്കി പണം കൊടുക്കാതെ രക്ഷപ്പെടുന്ന രം​ഗങ്ങൾ ഒക്കെ പലവട്ടം കണ്ടുകാണും.

എന്നാൽ ഇനി പറയാൻ പോകുന്ന സംഭവം ഒരുപക്ഷേ ആദ്യാമായിട്ടായിരിക്കാം നിങ്ങൾ കേൾക്കുന്നത്. ഒന്നോ രണ്ടോ ഹോട്ടലുകളിൽ അല്ല ഈ വ്യക്തി ഈ തന്ത്രം പ്രയോ​ഗിച്ച് പണം കൊടുക്കാതെ തടിതപ്പിയത്. 20 ഹോട്ടലുകളിൽ നിന്നാണ് ഇയാൾ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങിയത്.

Man

‌സംഭവം സ്പെയിനിലാണ്. ന​ഗരത്തിലെ ഹോട്ടലുകളിൽ കയറി ഫാൻസി ഡിന്നർ കഴിക്കും. ബില്ല് നൽകുമ്പോൾ ഹൃദയാഘാതം വന്നതുപോലെ അഭിനയിക്കും. 50കാരൻ ആണ് ഈ തട്ടിപ്പിന് പിന്നിൽ. കഴിഞ്ഞ മാസം ഒരു ഹോട്ടലിലെ ഒരു റസ്റ്റോറന്റിലെ ജീവനക്കാർ 37 ഡോളറിന്റെ ബില്ല് ഇയാൾക്ക് നൽകിയപ്പോൾ ഇത് നൽകാതെ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

പണം നൽകാതെ പോകാൻ ശ്രമിക്കുന്നതിനിടെ റസ്റ്റോറന്റിലെ ജീവനക്കാരൻ ഇയാളോട് ബില്ലടയ്ക്കാതെ ആണ് പോകുന്നത് എന്ന് പറഞ്ഞു. എന്നാൽ ഹോട്ടൽറൂമിൽ നിന്ന് പണം എടുത്ത് വരാം എന്ന് പറഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ ജീവനക്കാർ പോകാൻ അനുവദിച്ചില്ല. ഇതോടെയാണ് ഹൃദയാഘാതം വന്നതുപോലെ അഭിനയിച്ചത്.

" സംഭവം വളരെ നാടകീയമായിരുന്നു, അയാൽ ബോധരഹിതനായി നടിക്കുകയും തറയിൽ വീണുകിടക്കുകയും ചെയ്തു," റെസ്റ്റോറന്റിന്റെ മാനേജർ ഒരു സ്പാനിഷ് വാർത്താ ഏജൻസിയോട് പറഞ്ഞു.

"അവൻ വീണ്ടും ഇത്തരം തട്ടിപ്പ് ചെയ്ത് രക്ഷപ്പെടാതിരിക്കാൻ ഞങ്ങൾ അവന്റെ ഫോട്ടോ എല്ലാ റെസ്റ്റോറന്റുകളിലേക്കും അയച്ചിട്ടുണ്ട്." ചാരനിറത്തിലുള്ള നീളമുള്ള പാന്റും പോളോ ഷർട്ടും ട്രെക്കിംഗ് ഷൂസും പ്രശസ്ത ബ്രാൻഡുകളുടെ വെസ്റ്റുമാണ് അയാൾ ധരിച്ചത്. സ്പാനിഷ് വാർത്താ ഏജൻസിയായ ഇഎഫ്ഇ റിപ്പോർട്ട് ചെയ്തു.

ആംബുലൻസ് വിളിക്കാൻ റസ്റ്റോറന്റ് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ ആംബുലൻസിനെ വിളിച്ചില്ല. പകരം പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസുകാർ എത്തിയപ്പോൾ, അലികാന്റെയിലെ മറ്റ് റെസ്റ്റോറന്റുകളിൽ നിന്ന് ഓടിച്ച ആളെ അവർ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. 2022 നവംബർ മുതൽ അദ്ദേഹം നഗരത്തിൽ താമസിച്ചു വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+