Viral Video: ജോലിയിൽ പത്ത് വർഷം തികച്ചു; ജീവനക്കാരന് സമ്മാനവുമായി ആപ്പിൾ.. പെട്ടി തുറന്നപ്പോൾ ഞെട്ടി
ഒരു ജോലി കിട്ടാനുള്ള പ്രയാസത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അപ്പോൾ ജോലിയിൽ പത്ത് വർഷമോ പതിനഞ്ച് വർഷമോ ഒക്കെ തികയ്ക്കുന്നത് ചെറിയ കാര്യമല്ലല്ലോ. സാധാരണഗതിയിൽ വാർഷിക ദിനത്തിൽ ചെറിയ സമ്മാനമോ ബോണസോ അല്ലെങ്കിൽ പാർട്ടിയോ ഒക്കെ നടത്തും. അധികൃതരുടെ അഭിനന്ദനവും ഒക്കെ ഉണ്ടാവും.
ഇത് നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. അടുത്തിടെ, ആപ്പിളിലെ ഒരു ജീവനക്കാരൻ കമ്പനിയിൽ 10 വർഷം എന്ന നാഴികക്കല്ല് പൂർത്തിയാക്കി. ഇദ്ദേഹം തന്നെയാണ് ഈ വിവരം അറിയിച്ചത്. ഒപ്പം ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ടിം കുക്കിൽ നിന്ന് തനിക്ക് ലഭിച്ച സമ്മാനവും പങ്കിട്ടു.

PC: X
ആപ്പിളിൽ ഹ്യൂമൻ ഇന്റർഫേസ് ഡിസൈനറായി പ്രവർത്തിക്കുന്ന മാർക്കോസ് അലോൺസോ, എക്‌സിൽ ആണ് സമ്മാനത്തിന്റെ ചിത്രങ്ങളും അൺബോക്‌സിംഗ് വീഡിയോയും പങ്കിട്ടത്. വീഡിയോയിൽ, അലുമിനിയം കൊണ്ടുള്ള ഒരു സോളിഡ് മെറ്റൽ മെമന്റോ കാണാം. അമൂല്യവും വിലപിടിപ്പുള്ളതുമായ ഇനത്തിന് ചേംഫെർഡ് അരികുകളും മധ്യത്തിൽ തിളങ്ങുന്ന ആപ്പിൾ ലോഗോയും ഉണ്ട്.
കൂടാതെ, പത്തുവർഷത്തെ വാർഷികത്തെ സൂചിപ്പിക്കുന്ന "10" എന്നതിനൊപ്പം ജീവനക്കാരന്റെ പേരും പത്തുവർഷത്തെ സേവനം പൂർത്തിയാക്കിയ തീയതിയും അതിൽ കൊത്തിവച്ചിട്ടുണ്ട്. വീഡിയോയിലെ ബോക്‌സ് ആപ്പിൾ ഉപകരണത്തിന്റെ ബോക്‌സിന് സമാനമാണ്. ഈ ആപ്പിൾ ഉൽപ്പന്നം ജീവനക്കാരന് സി ഇ ഒയുടെ പ്രത്യേക സന്ദേശവും ഉണ്ടായിരുന്നു.
കുറിപ്പിൽ ഇങ്ങനെ പറയുന്നു, "ഈ നാഴികക്കല്ലിൽ എത്തിയതിന് അഭിനന്ദനങ്ങൾ. നിങ്ങൾ ചെയ്ത ജോലികൾ, നിങ്ങൾ നേരിട്ട വെല്ലുവിളികൾ, നിങ്ങൾ സാധ്യമാക്കിയ മുന്നേറ്റങ്ങൾ. ഇവയെല്ലാം ആപ്പിളിന്റെ ദൗത്യത്തിൽ അഗാധവും ശാശ്വതവുമായ സംഭാവനകൾ കൂട്ടിച്ചേർക്കുന്നു. ആപ്പിളിലെ എല്ലാവരുടെയും പേരിൽ, ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയിലേക്ക് നിങ്ങൾ കൊണ്ടുവന്ന എല്ലാവർക്കും നന്ദി." നിരവധി പേരാണ് ഈ വീഡിയോക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നു.
ശരിക്കും ഇത്തരത്തിലുള്ള സമ്മാനങ്ങൾ ജീവനക്കാർക്ക് കമ്പനിയോട് ഉള്ള ഇഷ്ടം വർദ്ധിപ്പിക്കുമെന്നാണ് ചിലർ പറയുന്നത്. എല്ലാവരും ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് അവരുടെ അധ്വാനത്തിനുള്ള അംഗീകാരം. അതിപ്പോൾ വിലപിടിപ്പുള്ള സമ്മാനമോ പാർട്ടിയോ ഒന്നും ആവണമെന്നില്ല നല്ല വാക്കുകൾ ആയാലും മതി. തങ്ങളുടെ തൊഴിലാളിക്ക് ഇത്തരത്തിൽ അടിപൊളി ദിവസം സമ്മാനിച്ച ആപ്പിളിന് അഭിനന്ദനമറിയിച്ചും കമന്റുകൾ ഉണ്ട്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications