കോടികളുടെ സമ്പാദ്യം, ശതകോടീശ്വരൻ; ആഡംബരം ഒഴവാക്കി യാത്ര ട്രെയിനിൽ, കാരണം ഇത്
പലപ്പോഴും യാത്ര ചെയ്യാൻ ഏറ്റവും സൗകര്യപ്രദമായി മാർഗമാണ് ട്രെയിൻ. എന്നാൽ മുംബൈൽ പോലുള്ള നഗരങ്ങളിൽ ട്രെയിൻ യാത്രയും അത്ര എളുപ്പമല്ല. വിവിധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആയിരക്കണക്കിന് ആളുകൾ മുംബൈയിലെ ലോക്കൽ ട്രെയിൻ വഴി യാത്ര ചെയ്യുന്നു. ലോക്കൽ ട്രെയിനുകൾ അത്രമാത്രം പ്രാധാന്യമുള്ളതാണ്. ട്രെയിനുകൾ ഇല്ലാത്ത മുംബൈയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
ഇപ്പോൾ റിയൽ എസ്റ്റേറ്റ് ഭാമനും ശതകോടീശ്വരനുമായ നിരഞ്ജൻ ഹിരാനന്ദാനി മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഹിരാനന്ദാനി ഗ്രൂപ്പിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ 73 കാരനായ അദ്ദേഹം തന്റെ ട്രെയിൻ യാത്രയുടെ വീഡിയോ വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

അദ്ദേഹം മറ്റ് യാത്രക്കാർക്കൊപ്പം പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്നതും പിന്നീട് എ സി കോച്ചിൽ കയറുന്നതും വീഡിയോയിൽ കാണാം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു നഗരമായ ഉല്ലാസ്നഗറിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു നിരഞ്ജൻ. ശതകോടീശ്വരൻ ട്രെയിനിൽ എന്തിനാണ് യാത്ര ചെയ്യുന്നത് എന്നതായിരുന്നു എല്ലാവർക്കും സംശയം.
താൻ സമയം ലാഭിക്കുന്നതിനും മുംബൈയിലെ കുപ്രസിദ്ധമായ ട്രാഫിക്കിനെ മറികടക്കുന്നതിനുമാണ് ട്രെയിൻ യാത്ര എടുത്തത് വീഡിയോയ്ക്കൊപ്പം ഷെയർ ചെയ്ത് കുറിപ്പിൽ പറയുന്നു.. തന്റെ ട്രെയിൻ യാത്രയെ "ഉൾക്കാഴ്ചയുള്ള അനുഭവം" എന്നും അദ്ദേഹം വിശേഷിപ്പിച്ചു. മുംബൈയിൽ നിന്ന് ഉല്ലാസ് നഗറിലേക്ക് എ സി കോച്ചിൽ യാത്ര ചെയ്യുമ്പോൾ സമയം ലാഭിക്കുകയും നഗരത്തിന്റെ ലൈഫ്‌ലൈനിലൂടെ ട്രാഫിക്കിനെ തോൽപ്പിക്കുകയും ചെയ്തത് ഉൾക്കാഴ്ചയുള്ള വ്യക്തിപരമായ അനുഭവമായിരുന്നു," അദ്ദേഹം എഴുതി.
ഈ വീഡയോ ഷെയർ ചെയ്തതിന് പിന്നാലെ 22 ദശലക്ഷത്തിലധികം വ്യൂസാണ് നേടിയത്. നിരവധിപേരാണ് ഈ പോസ്റ്റ് കമന്റുമായി എത്തുന്നത്. എന്തൊരു എളിമയുള്ള മനുഷ്യനാണ് നിരഞ്ജൻ എന്നാണ് ചിലർ പറയുന്നത്. നിരഞ്ജൻ ഹിരാനന്ദാനി പോലെയുള്ളവരെയാണ് മാതൃകയാക്കേണ്ടത് എന്ന് പറയുന്നുവരുമുണ്ട്.
എല്ലാ പ്രമുഖ ബിസിനസ്സ്കാരും ഇങ്ങനെ ചെയ്യുന്നത് ഇത് മലിനീകരണം കുറയ്ക്കാൻ സഹായകമാണെന്നും അടിസ്ഥാന സൗകര്യം വളർച്ചയിൽ വളരെയധികം കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നും കമന്റുകളുണ്ട്. യുവാക്കൾ നിങ്ങളെ മാതൃകാപരമായി കാണുന്നു.. നന്നായി ചെയ്തു സർ.. കൂടുതൽ ബിസിനസ്സുകാർ ഇങ്ങനെയുള്ള രീതി പിന്തുടരുമെന്ന് വിശ്വസിക്കാം.. മറ്റൊരൾ പറയുന്നു.












Click it and Unblock the Notifications