കട ഉദ്ഘാടനത്തിന് സെലിബ്രിറ്റികള്‍ക്ക് കോടികളും ലക്ഷങ്ങളും; വേണ്ടെന്ന് ഉടമ, കോളടിച്ചത് നാട്ടുകാര്‍ക്ക്!
കൊട്ടാരക്കര: പുതിയ കടകളും സ്ഥാപനങ്ങളും ആരംഭിക്കുമ്പോള്‍ വമ്പന്‍ സെലിബ്രിറ്റികളെ വിളിച്ച് ഉദ്ഘടിക്കുന്നത് പണ്ട് മുതലേയുള്ള ചടങ്ങാണ്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ കൂടി വന്നതോടെ അതൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പല താരങ്ങളും ഉദ്ഘാടനത്തിന് എത്തുന്നതും അതുമൂലം ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കൂടാതെ പ്രിയപ്പെട്ട താരത്തെ കാണാന്‍ ആരാധകരും തടിച്ചു കൂടും.
കൊച്ചിയിലെ ഒരു കട ഉദ്ഘാടനത്തിന് ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തിയതും അതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളും ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത് കൊല്ലം കൊട്ടാരക്കരയില്‍ നടന്ന ഒരു ടെകസ്‌റ്റൈല്‍സ് ഉദ്ഘാടനത്തിന്റെ വീഡിയോയാണ് സോഷ്യയല്‍ മീഡിയയില്‍ വൈറലാകുന്നത്.

കൊട്ടാരക്കരയിലെ കൊട്ടാരം എന്ന ടെസ്‌റ്റൈല്‍സ് ഷോപ്പിന്റെ പുതുക്കിയ കെട്ടിടം ഉദ്ഘാടനത്തിന് എത്തിയത് ജനസാഗരമായിരുന്നു. പ്രിയപ്പെട്ട താരങ്ങളെയോ മറ്റോ കാണാന്‍ വേണ്ടിയല്ല, കടയുടമ ഉദ്ഘാടനത്തിന് സെലിബ്രിറ്റികളെ ഒഴിവാക്കി, ആ തുകയ്ക്ക് നാട്ടുകാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കുകയായിരുന്നു. കടയില്‍ എത്തുന്നവര്‍ക്ക് ഓരോ സാരിയും മുണ്ടുമാണ് ഉടമ ഉദ്ഘാടന ദിവസം നല്‍കിയത്.
ഉദ്ഘാടനത്തിന് വേണ്ടി സെലിബ്രിറ്റികളെ സമീപിച്ചപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലമായി ചോദിച്ചതോടെയാണ് ഉടമ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്. ഇതേ കുറിച്ച് ടെക്‌സ്‌റ്റൈല്‍ ഉടമ പറയുന്നട് ഇങ്ങനെ 'നമ്മുടെ സ്ഥാപനം ഉപഭോക്താക്കള്‍ക്ക് പ്രധാന്യം നല്‍കുന്നതാണ്. ഇവിടെ ഒരു വ്യാപാര സ്ഥാപനം തുടങ്ങുമ്പോള്‍ നമ്മള്‍ ആദ്യം അകര്‍ഷിക്കേണ്ടത് ഉപഭോക്താക്കളെയാണ്'
'ഒരു സെലിബ്രിറ്റിയെ ഉദ്ഘാടനത്തിന് വിളിക്കുന്നത് മോശം രീതിയാണെന്നല്ല, സെലിബ്രിറ്റിയെ കാണുന്നതിന് വേണ്ടി ആളുകള്‍ വരും, അവര്‍ സെലിബ്രിറ്റികളെ കണ്ടിട്ട് പോകുകയും ചെയ്യും. അതിന്റെ ഒരു റീച്ച് കടയ്ക്ക് കിട്ടില്ല, അതിന്റെ ഒരു ഗുണം കസ്റ്റമര്‍ക്കും കിട്ടുന്നില്ല. കസ്റ്റമറാണ് ഞങ്ങളുടെ താരം. ഇന്ത്യയിലെ പലഭാഗത്ത് നിന്നുള്ള ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് നല്‍കുന്നത്'.
'ഇന്ന് നമ്മള്‍ കടയിലേക്ക് വരുന്ന കസ്റ്റമര്‍, അവര്‍ പര്‍ച്ചേസ് ചെയ്തില്ലെങ്കിലും അവരുടെ സന്തോഷത്തിന് നമ്മള്‍ കൊടുക്കുക. അവരുടെ സന്തോഷത്തില്‍ പങ്കുചേരുക. ഇതോടൊപ്പം അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന ഓഫറും ഞങ്ങള്‍ നല്‍കുന്നുണ്ട്. പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും, ആ കൂപ്പണില്‍ മിനിമം സമ്മാനമുണ്ടാകും'- ഉടമ പറഞ്ഞു.
ഉദ്ഘാടനത്തിന് ജ്യോതിഷനായ ഹരി പത്തനാപുരവും എത്തിയിരുന്നു. ഉടമയുടെ നല്ല മനസിനെ അദ്ദേഹം അഭിനന്ദിച്ചു. സെലിബ്രിറ്റികളെ കൊണ്ടുവരുന്നതിന് പകരം ജനങ്ങള്‍ക്ക് ഇങ്ങനെ ഒരു സമ്മാനം നല്‍കിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഉദ്ഘാടന ദിവസമായ ആഗസ്റ്റ് നാലിന് മാത്രമാണ് ഈ ഓഫറുള്ളത്. കടയില്‍ വലിയ തിരക്കാണ് ഉദ്ഘാടന ദിവസം അനുഭവപ്പെട്ടത്.












Click it and Unblock the Notifications