അമ്മ രഹസ്യമായി സൂക്ഷിച്ച കോണ്ടത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് മകള്‍; ഒടുവില്‍ സംഭവിച്ചത് !
അമ്മ രഹസ്യമായി മേശയില്‍ സൂക്ഷിച്ച ഗര്‍ഭനിരോധന ഉറകളുടെ ( കോണ്ടം) ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കവച്ച മകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു. അമ്മയുടെ സ്വകാര്യതയിലേക്ക് മകള്‍ അനാവശ്യമായി തലയിട്ടെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളില്‍ അഭിപ്രായ പ്രകടനം നടത്തിയത്. മതാപിതാക്കളെ ബഹുമാനിക്കണമെന്ന ഉപദേശമാണ് പലരും പങ്കുവയ്ക്കുന്നത്.
'അമ്മ മേശയില്‍ സൂക്ഷച്ചിരിക്കുന്ന ഗര്‍ഭനിരോധന ഉറകകള്‍' എന്നാണ് അടിക്കുറിപ്പോടെയാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മിനിറ്റുകള്‍ക്കകം തന്നെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതുമായി ബന്ധപ്പെട്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വിറ്ററില്‍ കമന്റ് ചെയ്തത് ഇങ്ങനെയാണ്.

'അവര്‍ കോണ്ടം ഉപയോഗിക്കുന്നു എന്നത് മഹത്തരമായ കാര്യമാണ്, എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരു മകളെയായിരുന്നില്ല നിങ്ങള്‍ക്ക് ജനിക്കേണ്ടത്. മതാപിതാക്കളുടെ ലൈംഗികത എന്നാല്‍ അവരുടെ സ്വകാര്യമായ കാര്യമാണ്. അതിലേക്ക് കടന്നു കയറാന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല'- ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.
'എന്തിനാണ് മേശയില്‍ സൂക്ഷിച്ച കോണ്ടം പുറത്തെടുത്ത് നിങ്ങള്‍ ഫോട്ടോ എടുത്തത്. നിങ്ങള്‍ക്ക് സ്വകാര്യതയെ കുറിച്ച് അറിയില്ലേ, അവര്‍ നിങ്ങളുടെ അമ്മയാണ്, ആ ബോധം നിള്‍ക്കില്ലേ'- മറ്റൊരാള്‍ കമന്റ് ചെയ്തു. 'നിങ്ങളുടെ അമ്മ ഇത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നെങ്കില്‍ നിങ്ങളെ തന്നെ ഈ ലോകത്ത് നിന്ന് ഒഴിവാക്കാമായിരുന്നു'- മറ്റൊരാള്‍ കമന്റ് ചെയ്തു.
അതേസമയം, ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. രണ്ടായിരത്തില്‍ കൂടുതല്‍ ലൈക്കാണ് ചിത്രം നേടിയെടുത്തത്. വിമര്‍ശന കമന്റുകളാണ് കൂടുതലായും വന്നത്.












Click it and Unblock the Notifications