ഐസ്‌ലാൻഡിൽ നിന്ന് വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് 4.16 ലക്ഷം കിട്ടുമോ? സത്യമാണോ? വാസ്തവം അറിയാം
സർക്കാർ ജോലി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മാന്യമായ ശമ്പളം, സുരക്ഷ, വിരമിച്ച ശേഷമുള്ള പെൻഷൻ എന്നിവയുടെ ഉറപ്പ് കണക്കിലെടുത്ത് എല്ലാവരും ഒരു സർക്കാർ ജോലിക്കായി ആഗ്രഹിക്കുന്നു. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.
എല്ലാവരും ഞെട്ടിപ്പോയി, ഐസ്‌ലാൻഡ് സർക്കാർ തങ്ങളുടെ സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് പണം വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ്യം എന്താണ്? സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കാം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്വോറയിൽ വന്ന വൈറൽ പോസ്റ്റ് അനുസരിച്ച്, രാജ്യത്ത് പുരുഷന്മാരുടെ കുറവ് കാരണം രാജ്യത്തെ സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് ഐസ്‌ലൻഡ് സർക്കാർ 5,000 ഡോളർ (ഏകദേശം 4.16 ലക്ഷം രൂപ) നൽകുന്നു.
കൂടാതെ, അവർ വടക്കേ ആഫ്രിക്കൻ പുരുഷന്മാർക്ക് മുൻഗണന നൽകുമെന്നും അതിൽ സൂചിപ്പിച്ചിരുന്നു. ഈ വിവരം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു, ഇത് വസ്തുതയാണെന്ന് പലരും വിശ്വസിച്ചു. എന്നാൽ സത്യത്തിൽ ഇത് ഒരു തട്ടിപ്പ് മാത്രമാണ്.
തുടർന്ന്, സ്‌നോപ്‌സ് ഡോട്ട് കോം എന്ന ഒരു വസ്തുതാ പരിശോധന വെബ്‌സൈറ്റ് വ്യാപകമായി പ്രചരിച്ച വിവരങ്ങൾ പരിശോധിച്ചു. വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 2016 ജൂൺ അവസാനത്തോടെ നിരവധി ആഫ്രിക്കൻ വെബ്‌സൈറ്റുകൾ ഈ വിവരങ്ങൾ അടങ്ങിയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ സൈറ്റുകളിൽ ഒന്നാണ് സ്പിരിറ്റ് വിസ്‌പേഴ്‌സ്, കൂടാതെ നിരവധി ആണുങ്ങൾ ഇത് ഗൗരവമായി എടുക്കുകയും ഓഫർ പരിഗണിക്കാൻ തയ്യാറാവുകയും ചെയ്തു.
ഈ സന്ദേശം വൈറൽ ആയതിന് പിന്നാലെ ഐസ്ലാൻഡിലെ യുവതികളുടെ ഫേസ്ബുക്കിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നുകൊണ്ടിരിക്കുകയാണ്. ഒരു ഐസ്‌ലാൻഡ് വൈബ്സൈറ്റിൽ ഈ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. വിവാഹത്തെക്കുറിച്ചും പണത്തെക്കുറിച്ചും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന എല്ലാ സന്ദേശങ്ങളും വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
കൗതുകരം എന്ന് പറയട്ടെ, ഐസ്‌ലാൻഡിൽ പുരുഷന്മാരുടെ സംഖ്യയിൽ കുറവില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഇൻഫർമേഷൻ ഡിവിഷൻ റിപ്പോർട്ട് ചെയ്തു; വാസ്തവത്തിൽ, അവർ രാജ്യത്തെ സ്ത്രീകളെക്കാൾ അല്പം കൂടുതലാണ്. കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 50 ശതമാനവും പുരുഷന്മാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications