സ്റ്റീവ് ജോബ്സ് ഒരിക്കലും വാച്ച് ധരിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇതാണ് ആ ഉത്തരം
ആപ്പിൾ വാച്ച് എന്ന പേരിൽ ഒരു സ്മാർട്ട് വാച്ച് ആപ്പിൾ നിർമ്മിക്കുന്നുണ്ട്. പക്ഷേ, ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഇത് ധരിക്കുമായിരുന്നുവെന്ന് നമുക്ക് ഉറപ്പ് പറയാൻ ആവില്ല.
കാരണം അദ്ദേഹം വാച്ച് ധരിച്ചിരുന്നില്ല. മറ്റുള്ളവർ കൈത്തണ്ടയിൽ വിലകൂടിയ വാച്ചുകൾ ധരിക്കുന്നത് പോലെ എന്തുകൊണ്ട് ജോബ്സ് ധരിക്കുന്നില്ല എന്ന് മകൾ ചോദിച്ചപ്പോൾ അദ്ദേഹം കാരണം വിശദീകരിച്ചു.

എല്ലാ പ്രതിഭാശാലികളായ കണ്ടുപിടിത്തങ്ങൾ നടത്തിയവർക്കും
സാങ്കേതിക വിദഗ്ധർക്കും അവരുടെ വിചിത്രമായ ആശയങ്ങൾ കൂടാതെ പൊതുവായുള്ള ഒരു സവിശേഷത അവരുടെ ജീവിതത്തിൽ ഉണ്ടാവാറുണ്ട്.
ആൽബർട്ട് ഐൻസ്റ്റൈൻ തന്റെ ജീവിതത്തിൽ ഒരിക്കലും സോക്‌സ് ധരിച്ചിരുന്നില്ല, കാരണം അവ അനാവശ്യമാണെന്ന് അദ്ദേഹം കരുതി. അത്തരത്തിൽ ഉള്ള ഒരു ശീലമായിരുന്നു ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് വാച്ച് കെട്ടാതിരുന്നത്.
ജോബ്‌സിന് വാച്ചുകളോടുള്ള വെറുപ്പിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകൾ അടുത്തിടെ വിശദീകരിച്ചു. ലിസ ബ്രണ്ണൻ-ജോബ്‌സ് തന്റെ ഓർമ്മക്കുറിപ്പായ സ്മോൾ ഫ്രൈയിൽ ജോബ്‌സിനോട് വാച്ചുകളെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയെക്കുറിച്ച് എഴുതുന്നു.
അവൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അവളുടെ അമ്മ ക്രിസൻ ബ്രണ്ണൻ സാൻ ഫ്രാൻസിസ്കോയിൽ സ്ഥിതി ചെയ്യുന്ന കാലിഫോർണിയ കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ പ്രവേശനം നേടിയത്. അവർ ബിരുദം നേടുന്നതിനായി പ്രവർത്തിക്കുന്നതിനിടെ , ജോബ്സ് അവരുടെ മകളെ നോക്കാമെന്ന് വാഗ്ദാനം ചെയ്തു.
"എന്റെ അച്ഛൻ ബുധനാഴ്ച രാത്രികളിൽ എന്നെ കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തു, ആഴ്ചയിലെ ഒരേയൊരു രാത്രി അവർക്ക് ക്ലാസ് ഉണ്ടായിരുന്നു," ബ്രണ്ണൻ-ജോബ്സ് അവളുടെ പുസ്തകത്തിൽ എഴുതി.
തന്റെ ആദ്യത്തെ 'ബുധനാഴ്‌ച രാത്രി' അവളുടെ പിതാവിന്റെ സ്ഥലത്ത് ചെലവഴിച്ചതിന് ശേഷം രാവിലെ ലിസയ്ക്ക് അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചും അദ്ദേഹത്തെക്കുറിച്ചുമുള്ള ജിജ്ഞാസ ഉണ്ടായിരുന്നു. "എന്തുകൊണ്ടാണ് നിങ്ങൾ വാച്ച് ധരിക്കാത്തത്?" പിറ്റേന്ന് രാവിലെ അവൾ ചോദിച്ചു."
ജോബ്‌സ് അവളുടെ ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചു എന്നത് തീർച്ചയായും ആശ്ചര്യകരമാണ്, എന്നാൽ അതിലും പ്രധാനമായി, ഏറ്റവും മികച്ച കമ്പനികളിൽ ഒന്ന് സൃഷ്ടിച്ച മനുഷ്യന്റെ മനസ്സിലേക്കും മാനസികാവസ്ഥയിലേക്കും ഇത് ഒരു കാഴ്ച നൽകുന്നു. സമയത്തിന് ബന്ധിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അദ്ദേഹം മകളോട് പറഞ്ഞു.












Click it and Unblock the Notifications