പാർലെ-ജി കൊണ്ട് ബിരിയാണി; ഇതെന്തൊരു റെസിപ്പി! യുവതിയുടെ പരീക്ഷണം! വൈറൽ
ഭക്ഷണത്തിൽ ആണ് ഇപ്പോൾ ഏറെയും പരീക്ഷണങ്ങൾ നടത്താറുള്ളത്. അത്തരത്തിൽ പല വീഡിയോകളും കാണാറില്ലേ. ഇപ്പോൾ ഒരു ബിരിയാണി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ബിരിയാണി ഭൂരിപക്ഷം പേർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ഹൈദരാബ് മുതൽ ലഖ്‌നോവി, കൊൽക്കത്ത, ദക്ഷിണേന്ത്യൻ ശൈലികളിൽ വരെ വിവിധ രുചികളിലുള്ള ബിരിയാണികൾ ഉണ്ട്.
പച്ചക്കറി കൊണ്ടോ, ചിക്കൻ കൊണ്ടോ മട്ടൻ കൊണ്ടോ ഒക്കെ ബിരിയാണി വെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു വെറൈറ്റി ബിരിയാണിയാണ്. പാർലെ -ജി ബിരിയാണി. പാർലെ ജി ബിസ്ക്കറ്റ് കൊണ്ട് തയ്യറാക്കിയ ബിരിയാണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

വലിയൊരു പാത്രം നിറച്ച് യുവതി പാർലെ ജി ബിസ്ക്കറ്റ് ബിരിയാണിയുമായി നിൽക്കുന്നത് വീഡിയോയിൽ കാണാം. ബിരിയാണി റൈസിന് മുകളിൽ പാർലെ ജി ബിസ്ക്കറ്റുകൾ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ മേൻപൊടിയായി മാത്രമല്ല, ബിസ്ക്കറ്റ് പൊടിച്ച് മസാലയിൽ കലർത്തിയിട്ടുമുണ്ട് എന്നാണ് യുവതി പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറൽ ആവുകയും ചെയ്തു.
എന്നാൽ പല ബിരിയാണികൾ കണ്ടിട്ടുണ്ടെങ്കിലും ഈ ബിരിയാണി ആർക്കും അത്ര ഇഷ്ടമായിട്ടില്ല. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇത് ബിരിയാണിയെ അപമാനിക്കുന്ന രീതിയായിപ്പോയി എന്നാണ് ഭൂരിഭാഗവും കമന്റിൽ വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഇത്തരം ഒരും കോമ്പോയെക്കുറിച്ച് ആലോചിക്കാൻ തോന്നിയതെന്നും ചിലർ ചോദിക്കുന്നു. ബിരിയാണിയുടെ രുചിയും മണവും തന്നെ മറന്നുപോയെന്നും, ഇത്തരത്തിലുള്ള പരീക്ഷങ്ങൾ നിർത്തണമെന്നും ചിലർ പറയുന്നു. ഈ വീഡിയോ കണ്ട് തലകറങ്ങിയിരിക്കുകയാണ് ബിരിയാണി ഇഷ്ടപ്പെടുന്നവർ.












Click it and Unblock the Notifications