Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗൂ​ഗിളിലെ ജോലി രാജിവെച്ച് ടാക്സി ഡ്രൈവർ ആയി; കാരണം അറിഞ്ഞപ്പോൾ കിളിപോയി സോഷ്യൽ മീഡിയ

ബെം​​ഗളൂരു, പലരുടെയും ഇഷ്ട ന​ഗരങ്ങളിൽ ഒന്നായിരിക്കും. നിറമുള്ള , ആഘോഷങ്ങളുടെ ന​ഗരം. ഐടി ജീവനക്കാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ബെം​ഗളൂരുവിൽ. ഐ ടി ജോലി മുന്നിൽ കണ്ടാണ് യുവാക്കൾ ബെം​ഗളൂരിവിലേക്ക് ചെല്ലുന്നതും. എന്നാൽ ഐ ടി ജോലിയൊക്കെ ഉപേക്ഷിച്ച് ടാക്സി ഡ്രൈവർ ആയ യുവാവിനെക്കുറിച്ചുള്ള പോസ്റ്റാണ് വൈറൽ ആവുന്നത്

സാധാരണ വലിയ കമ്പനയിൽ നല്ല ശമ്പളം വാങ്ങി ജോലി ചെയ്യണം എന്ന് ആ​ഗ്ര​ഹിക്കാത്ത ആളുകൾ ഉണ്ടാവുമോ. എന്നാൽ ഈ യുവാവ് ​ഗൂ​ഗിളിലെ ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് ഉബർ മോട്ടോയിൽ ഡ്രൈവർ ആവാൻ വേണ്ടിയായിരുന്നു.

google

രാഘവ് ദുവ എന്ന ഉപയോക്താവ് ആണ് , താൻ ഊബർ മോട്ടോ ഡ്രൈവറുമായി സവാരി ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയും "നഗരം ചുറ്റിയടിക്കാൻ" ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയ യുവാവിനെ കുറിച്ച് പറയുകയും ചെയ്തത് . ഞായറാഴ്ച ഷെയർ ചെയ്ത പോസ്റ്റ് 63,000-ലധികം വ്യൂസാണ് നേടിയത്.

"എന്റെ യൂബർ മോട്ടോ ഡ്രൈവർ ​ഗൂ​ഗിളിൽ ജീവനക്കാരനായിരുന്നു , ഹൈദരാബാദിൽ നിന്ന് 20 ദിവസം മുമ്പ് ബാംഗ്ലൂരിലേക്ക് മാറി. നഗരം പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം ഇത് ചെയ്യുന്നു," രാഘവ് ദുവ പറഞ്ഞു. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു. പലർക്കും ആശ്ചര്യമാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+