ഫുഡ് ഓര്‍ഡര്‍ ചെയ്തു, ഡെലിവെറി ബോയ് വന്നപ്പോള്‍ ഇന്‍ഫ്‌ളുവന്‍സറുടെ ആവശ്യം ഇങ്ങനെ, ചിരിച്ച് പോകും
മെട്രോ നഗരങ്ങളില്‍ സാധാരണ ഗതാഗത കുരുക്കുകള്‍ ഉണ്ടാവാറുണ്ട്. അതുപോലെ തന്നെ ചില സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ കിട്ടി വീട്ടിലേക്ക് എത്തുക ദുഷ്‌കരവുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ അറിയാത്ത സ്ഥലങ്ങളില്‍ കൃത്യ സമയത്ത് ഓട്ടോയോ, ടാക്‌സിയോ കിട്ടാത്തത് കൊണ്ട് കുടുങ്ങി പോകാറുമുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ സര്‍ഥക് സച്ച്‌ദേവ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സര്‍ഥക് തന്ത്രപൂര്‍വം ചെയ്ത കാര്യങ്ങള്‍ അദ്ദേഹത്തെ വീട്ടിലെത്തിച്ചിരിക്കുകയാണ്. തനിക്ക് വീട്ടില്‍ എത്താന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല എന്ന് സാര്‍ഥക് മനസ്സിലാക്കുകയായിരുന്നു. പൂനെയിലുള്ള റോയല്‍ ഹെറിറ്റേജ് മാളിലേക്ക് ഇയാള്‍ പോവുകയായിരുന്നു. ഇവിടെയുള്ള ഒരു കടയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു ഈ യുവാവ്. മാളിന് ഉള്ളിലെ ബര്‍ഗര്‍ കടയില്‍ നിന്നായിരുന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

അതേസമയം ഈ ഓര്‍ഡര്‍ പിക് ചെയ്യാനായി അതിവേഗത്തില്‍ ഇവിടെ ഒരു ഡെലിവെറി ഏജന്റ് എത്തുകയും ചെയ്തു. ഇയാള്‍ ഉടനെ തന്നെ ഡെലിവെറി ഏജന്റിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് തന്റെ ആവശ്യം ഇയാളെ അറിയിക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ നിങ്ങള്‍ എന്തായാലും ഡെലിവെറി ചെയ്യണം അതിനൊപ്പം വീട്ടില്‍ തന്നെയും കൂടി ഇറക്കണമെന്നായിരുന്നു സര്‍ഥക്കിന്റെ ആശ്യം. ആരും കേട്ടാല്‍ ചിരിച്ച് പോകുന്നതായിരുന്നു ഈ യുവാവ് ഉന്നയിച്ച ആവശ്യം.
വീട്ടില്‍ പോകാന്‍ മാര്‍ഗമില്ലാത്തത് കൊണ്ട് തന്ത്രപൂര്‍വം ഡെലിവെറി ഏജന്റിനെ തന്നെ വീട്ടിലെത്തിക്കുന്നതിനായി സര്‍ഥക് ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ യുവാവിനെ അമ്പരപ്പിച്ച് കൊണ്ട് ഡെലിവെറി ബോയ് ഇയാളെ വീട്ടിലെത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഹാര്‍വാര്‍ഡില്‍ നിന്ന് പഠിച്ച് പാസായ ജീനിയസായിരിക്കണം എന്നാണ് തമാശ രൂപേണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം സൊമാറ്റോ ഡെലിവെറി ബോയിക്കൊപ്പം സര്‍ഥക് സെല്‍ഫി എടുക്കുകയും ചെയ്തു. അത് മാത്രമല്ലവീട്ടില്‍ ഇറക്കിയതിന് പിന്നാലെ ഓര്‍ഡറിലുണ്ടായിരുന്ന ഭക്ഷണം ഡെലിവെറി ബോയിയുമായി യുവാവ് പങ്കുവെക്കുകയും ചെയ്തു. അതേസമയം സര്‍ഥക് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഡെലിവെറി ബോയ് തനിക്ക് ലിഫ്റ്റ് തരുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചിട്ടുണ്ട്.
ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഹദപ്‌സാര്‍ മുതല്‍ വിമാനഗര്‍ വരെ വെറും 200 രൂപയ്ക്ക് എത്തിയല്ലോ? അത് മാത്രമല്ല ഭക്ഷണവും അതോടൊപ്പം ലഭിച്ചുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തു. ജീവിതത്തില്‍ ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് പഠിപ്പിച്ച് തന്നതില്‍ നന്ദിയുണ്ടെന്നും മറ്റൊരു യൂസര്‍ കുറിച്ചു.












Click it and Unblock the Notifications