Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരഗണ്‍ ബിരിയാണി രുചിക്കാന്‍ താണ്ടിയത് 2000 മൈല്‍; കോഴിക്കോട്ടെത്തിയ എമിറാത്തി വ്‌ളോഗര്‍ കണ്ടത്!

കോഴിക്കോട്: പാരഗണിലെ ബിരിയാണിയുടെ രുചിപ്പെരുമ അടുത്തിടെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ന്നിരുന്നു. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനം പാരഗണ്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ രുചിപ്പെരുമ കേട്ട് ആയിരക്കണക്കിന് കിലോ മീറ്റര്‍ താണ്ടി പാരഗണ്‍ ബിരിയാണി കഴിക്കാന്‍ എത്തിയ യൂട്യൂബറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

യു എ ഇക്കാരനും എമിറാത്തി വ്‌ളോഗറുമായ ഖാലിദ് അല്‍ അമേരിയാണ് പ്രശസ്തമായ പാരഗണ്‍ ബിരിയാണി കഴിക്കാന്‍ കോഴിക്കോടേക്ക് വിമാനം കയറിയത്. അദ്ദേഹം പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ടി ഷര്‍ട്ടും കേരള മുണ്ടും ധരിച്ച് കോഴിക്കോട് നഗരത്തിലൂടെയും ബീച്ചിലൂടെയും കറങ്ങി നടക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്.

paragon

ബാസിംസ് പ്ലേറ്റ് എന്നറിയപ്പെടുന്ന മലയാളി ഫുഡ് വ്‌ലോഗറിനൊപ്പമാണ് അദ്ദേഹം കോഴിക്കോട്ടേക്ക് എത്തുന്നത്. പാരഗണിലേക്ക് പോകുന്നതിന് മുമ്പ്, ഇരുവരും വാഴയിലയില്‍ പൊരിച്ച മീനും ചോറും കഴിക്കുന്നതും വീഡിയോയില്‍ കാണാം. നല്ല എരിവുള്ള മത്സ്യ വിഭവങ്ങള്‍ ഖാലിദിനെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷമാണ് അദ്ദേഹം പാരഗണിലേക്ക് പോകുന്നത്.

പാരഗണിന്റെ അടുക്കളയില്‍ എത്തി പാചക രീതികളൊക്കെ കണ്ടതിന് ശേഷമാണ് ഖാലിദ് ബിരിയാണി കഴിക്കാന്‍ ഇരുന്നത്. അടുക്കളയില്‍ നിന്ന് ബിരിയാണിയുടെ സവിശേഷതകള്‍ ഷെഫ് അദ്ദേഹത്തിന് വിവരിക്കുന്നുണ്ടായിരുന്നു. 2000 മൈല്‍ താണ്ടിയാണ് താന്‍ ഈ ബിരിയാണി കഴിക്കാന്‍ എത്തിയതെന്ന് ഖാലിദ് പറയുന്നുണ്ടായിരുന്നു. പിന്നാലെ തീന്‍ മേശയില്‍ ഖാലിദിനെ തേടി പാരഗണ്‍ ബിരിയാണി എത്തി. തികഞ്ഞ സംതൃപ്തിയോടെയാണ് അദ്ദേഹം ബിരിയാണി കഴിക്കുന്നത്.

യു എ ഇയിലെ ഏറ്റവും പ്രശസ്തനായ വ്‌ളോഗര്‍മാരില്‍ ഒരാളാണ് ഖാലിദ്. അദ്ദേഹം ഇതിനു മുമ്പ് കേരളത്തില്‍ എത്തിയ ഭക്ഷണം രുചിച്ചിട്ടുണ്ട്. ഒരു കണ്ടന്റ് ക്രിയേറ്റര്‍ എന്നതിലുപരി, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമാണ്. 23 ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരാണ് അദ്ദേഹത്തിനുള്ളത്. ആറ് ദിവസങ്ങള്‍ക്ക് മുമ്പ് യൂട്യൂബില്‍ പങ്കുവച്ച വീഡിയോ പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടിട്ടുള്ളത്.

അതേസമയം, ടേസ്റ്റ് അറ്റലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയിലാണ് പാരഗണിന് 11ാം സ്ഥാനം ലഭിച്ചത്. ലോകത്തെ തന്നെ ഏറ്റവും മികച്ച 150 റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ റെസ്റ്റോറന്റുകളും ഇടം നേടിയിട്ടുണ്ട്. പാരഗണിലെ ഐക്കോണിക് വിഭവമായി തിരഞ്ഞെടുത്തിരിക്കുന്നത് ഏവരും ഇഷ്ടപ്പെടുന്ന ബിരിയാണിയെയാണ്. കോഴിക്കോട്ടുള്ള പാരഗണ്‍, പരമ്പരാഗത മലബാര്‍ പാചകരീതിയുടെ വൈദഗ്ധ്യത്തിന് പ്രോത്സാഹിപ്പിക്കുന്ന റെസ്റ്റോറന്റാണെന്നാണ് വെബ്സൈറ്റ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+