Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കോക്കിലേക്ക് പോയ വിമാനം ​ഗതികെട്ട് പൈലറ്റ് ഡൽഹിയിലിറക്കി; എല്ലാത്തിനും കാരണം ഈ ഭാര്യയും ഭർത്താവും!!

ഭാര്യയും ഭർത്താവുമൊക്കെ ആകുമ്പോൾ ചില തർക്കങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവും. അത് സാധാരണമാണ്. വീട്ടിനകത്ത് തീരേണ്ട കാര്യമാണല്ലോ ഇത്തരത്തിലുള്ള വഴക്കുകളൊക്കെ, എന്നാൽ വഴക്ക് മൂത്തുമൂത്ത് ആകാശത്തേക്ക് എത്തിയാലോ. അതെ, വിമാനത്തിൽ വെച്ച് ഭാര്യയും ഭർത്താവും വഴക്കിട്ടത് കാരണം ചില്ലറ പ്രശ്നങ്ങളാെന്നുമല്ല ഉണ്ടായത്.

ഇവർ തമ്മിലുള്ള വഴക്ക് അനിയന്ത്രിതമായപ്പോൾ ഷെഡ്യൂൾ ചെയ്യാതെ തന്നെ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ ജിഐ) വിമാനത്താവളത്തിൽ ഇറക്കേണ്ടി വന്നു. അടിയന്തരമായാണ് വിമാനം ഇറക്കിയത്. മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ വിമാനം എൽ എച്ച് 772 ആണ് അടിയന്തരമായി താഴെ ഇറക്കിയത്.

fight flight

പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളുമായി (എ ടിസി) ആശയവിനിമയം നടത്തിയതിന് ശേഷം 10:26 ന് ലുഫ്താൻസ ഫ്ലൈറ്റ് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ ജി ഐ) വിമാനത്താവളത്തിൽലേക്ക് ഇറക്കുകയായിരുന്നു. ഭർത്താവും ഭാര്യയും തമ്മിൽ വഴക്കിടുന്ന കാര്യം ക്യാബിൻ ക്രൂ അറിയിക്കുകയായിരുന്നു. തുടർന്നാണ് വിമാനം ഡൽഹിയിൽ ഇറക്കാൻ തീരുമാനിച്ചത്.

ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും എന്നാൽ അവസാനിക്കില്ലെന്ന് ഉറപ്പായപ്പോൾ വിമാനം ഡൽഹിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡൽഹി എയർപോർട്ട് ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു.

ജർമൻകാരനായ ഭർത്താവും തായ് ഭാര്യയും തമ്മിലാണ് തർക്കം ഉണ്ടായത്. തന്റെ ഭർത്താവിന്റെ പെരുമാറ്റത്തെക്കുറിച്ച് പൈലറ്റിനോട് ഭാര്യ ആദ്യം പരാതിപ്പെട്ടിരുന്നു, തനിക്ക് ഭീഷണി അനുഭവപ്പെടുന്നുവെന്നും ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതായി ഒരു ഉദ്യോ​ഗസ്ഥൻ പറയുന്നു.

നിലവിൽ സ്ഥിതി​ഗതികൾ വിലയിരുത്തുകയാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്) സെക്യൂരിറ്റി ജീവനക്കാരും ഫ്ലൈറ്റ് ക്രൂവും മറ്റ് ജീവനക്കാരും ദമ്പതികൾ വിമാനത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം ടെർമിനൽ ഏരിയയിൽ ദമ്പതികളുമായി ഇടപഴകുകയാണ്. സംഭവം പരിഹരിച്ച ശേഷം വിമാനം യാത്ര പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+