പാളത്തില്‍ വീണ യുവാവിന് മുകളിലൂടെ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍; അത്ഭുതകരമായ രക്ഷപ്പെടല്‍
പാട്ന: സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ കടന്ന് പോകുന്നതിനിടെ പാളങ്ങള്ക്കുള്ളില് കുടുങ്ങി പോയ ആള്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ബീഹാറിലെ ബിഹ്ത റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. പാട്ന-ലോക്മാന്യ തിലക് ടെര്‍മിനല്‍ (മുംബൈ) സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ കടന്ന് പോകുന്നതിനിടെ ചന്ദന്‍ കുമാര്‍ വര്‍മ എന്നയാളാണ് പാളത്തില്പ്പെട്ടത്. എട്ട് കോച്ചുകളോളം ഇയാള്‍ക്ക് മുകളിലൂടെ കടന്ന് പോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
2007 മുതല്‍ മുടങ്ങിക്കിടക്കുന്ന ബിഹ്ത-ഔറംഗബാദ് റെയില്‍വേ പദ്ധതിക്കായി പട്ന-ദീന് ദയാല്‍ ഉപാധ്യായ മെയിന്‍ ലൈനില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് അപകടം. പ്രതിഷേധക്കാരുടെ കൂട്ടത്തിലുള്ളയാളായിരുന്നു ചന്ദന്‍ കുമാര്‍ വര്‍മ. ബിഹ്ത റെയില്‍വേ സ്റ്റേഷനില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി ട്രെയിന്‍ ഉപരോധിക്കാനായി ട്രാക്കിലിരിക്കെയാണ് സംഭവം.

ബിഹ്ത-ഔറംഗബാദ് റെയില്‍വേ പ്രോജക്ട് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം നടത്തും എന്ന് നേരത്തെ തന്നെ റെയില്‍വേയെ അറിയിച്ചിരുന്നു എന്നാണ് ബിഹ്ത-ഔറംഗബാദ് റെയില്‍വേ പ്രോജക്ട് കമ്മിറ്റി അംഗം രാജേന്ദ്ര യാദവ് പറയുന്നത്. പ്രതിഷേധത്തിനിടെ ട്രെയിന്‍ വരികയായിരുന്നു എന്നും ആളുകള്‍ ചിതറിയോടുന്നതിനിടെ ചന്ദന്‍ കുമാര്‍ വര്‍മ ട്രാക്കിലകപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ട്രാക്കിന് നടുവില്‍ വീണ ചന്ദന്‍ കുമാര്‍ വര്‍മയുടെ മുകളിലൂടെ ട്രെയിന്‍ കടന്ന് പോയി. ലോക്കോ പൈലറ്റ് ബ്രേക്ക് അമര്‍ത്തിയെങ്കിലും അപ്പോഴേക്കും എഞ്ചിന് പുറമെ 7 മുതല്‍ 8 വരെ കോച്ചുകള്‍ അദ്ദേഹത്തിന് മുകളിലൂടെ കടന്ന് പോയിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് ചന്ദന്‍ കുമാറിന് നിസാര പരിക്കുകളെ ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
അതേസമയം അപകടത്തിന് കാരണം സ്റ്റേഷന് മാസ്റ്ററുടെയും ഡ്രൈവറുടെയും ഗാര്‍ഡിന്റെയും അശ്രദ്ധയാണ് എന്ന് രാജേന്ദ്ര യാദവ് പറഞ്ഞു. അവരെ ഉടന്‍ പിരിച്ചുവിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹ്ത-ഔറംഗബാദ് റെയില്‍വേ പദ്ധതിക്ക് 2007ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് തറക്കല്ലിട്ടിരുന്നു. എന്നാല്‍ പിന്നീട് പ്രവര്‍ത്തനം തടസപ്പെട്ടു. ഇതിനിടെ നിരവധി സര്‍ക്കാരുകള്‍ വന്നുപോയെങ്കിലും പ്രവര്‍ത്തനം നടക്കാതിരുന്നതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications