പ്രായം 90; ജിമ്മില്‍ എത്തിയാല്‍ വെറും 30 വയസുള്ള ചുള്ളന്‍, മടിയന്മാര്‍ കണ്ടുപഠിക്കണം
അതിരാവിലെ എഴുന്നേറ്റ് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാന്‍ മടിക്കുന്നവരാണ് പലരും. അങ്ങനെ മടിയുള്ളവര്‍ ഈ 90കാരന്‍ മുത്തച്ഛനെ ഒന്ന് കാണണം. പ്രായം 90 ആയെങ്കിലും ഇപ്പോഴും ഒരു യുവാവിന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം എല്ലാ ദിസവും ജിമ്മില്‍ എത്തി തന്റെ ആരോഗ്യ സംരക്ഷണം നടത്തുന്നത്. 2015ല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡര്‍ എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ തന്റെ പേര് രേഖപ്പെടുത്തിയ ജിം ആറിംഗ്ടണെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി അദ്ദേഹം സ്വന്തമാക്കിയതോടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്. തന്റെ 90ാം വയസില്‍ നെവിലെ റെനോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്‌നസ് പ്രൊഫഷണല്‍ ലീഗ് ഇവന്റില്‍ പങ്കെടുത്ത് ജിം ആറിംഗ്ടണ്‍ തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്.

70 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടുകയും, 80 വയസ്സിനു മുകളിലുള്ള വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഫിറ്റ്‌നസിനും ആരോഗ്യത്തിനും വേണ്ടിയുള്ള ജിമ്മിന്റെ സമര്‍പ്പണം പലര്‍ക്കും പ്രചോദനമാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ ജിം ആറിംഗ്ടണ്‍ തന്റെ ജീവിതത്തിലെ അവിശ്വസനീയമായ യാത്രയെക്കുറിച്ച് പങ്കുവെച്ചിരുന്നു.
2.5 കിലോയോടെ മാസം തികയാതെയാണ് തന്നെ പ്രസവിച്ചതെന്ന് ജിം പറഞ്ഞിരുന്നു. ജിമ്മിന്റെ ബാല്യകാലം ആസ്ത്മയും ഇടയ്ക്കിടെയുള്ള മറ്റ് അസുഖങ്ങളും മൂലം ദുര്‍ബ്ബലവും അനാരോഗ്യകരവുമായ അവസ്ഥയിലായിരുന്നു. 1947ല്‍ 15 വയസ് തികഞ്ഞപ്പോഴാണ് തന്റെ ജീവിതം എല്ലാം മാറി മറിഞ്ഞതെന്ന് ജിം പറഞ്ഞു. തനിക്ക് ഒരു സൂപ്പര്‍ ഹീറോ ആകണമെന്ന ആഗ്രഹം അപ്പോഴാണ് വന്നതെന്ന് ജിം പറഞ്ഞു.
വെയ്റ്റ് ലിഫറ്റിംഗ് അടക്കമുള്ള മേഖലയുിലേക്ക് ജിം കാലെടുത്ത് വയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ ജിമ്മിലെത്തി വര്‍ക്കൗട്ട് ചെയ്യും. സമര്‍പ്പണ ബോധത്തോടെ രണ്ട് മണിക്കൂര്‍ നേരം ജിം വര്‍ക്കൗട്ട് ചെയ്യും. ഭക്ഷണ കാര്യങ്ങളില്‍ ജിം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. 90-കാരനായ ജിം ഒലിവ് ഓയില്‍, കൂണ്‍, മറ്റ് പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ എന്നിവയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications