ചായ കുടിക്കുന്ന ഗ്യാപ്പിൽ, കാറിന്റെ പിന്നിൽ വെച്ചിരുന്ന ഒരു കോടി രൂപ അപ്രത്യക്ഷമായി! എന്താണ് സംഭവിച്ചത്!!
ബെംഗളൂരു: കോടിക്കണക്കിന് രൂപ മോഷ്ടിച്ച് കൊണ്ടുപോകുന്നത് സിനിമയിലൊക്കെ കണ്ടുകാണുമല്ലെ, ഇപ്പോൾ ഒരു അടയ്ക്കാ വ്യാപാരിക്കാണ് ഞൊടിയിടയ്ക്കുള്ളിൽ ഒരു കോടി രൂപ നഷ്ടമായത്. ബിസിനസ്സ് യാത്രക്കിടെയാണ് പണം കവർച്ച ചെയ്യപ്പെട്ടത്. വാടക്ക് എടുത്ത കാറിലായിരുന്നു വ്യാപാരിയുടെ യാത്ര. ഡിക്കിയിലാണ് പണം സൂക്ഷിച്ച് വെച്ചിരുന്നത്.
കാറിൽ ഇത്ര വലിയ തുക ഉണ്ടെന്ന് അറിയാമായിരുന്നു കാർ ഡ്രൈവർക്കും മോഷണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ചിത്രദുർഗയ്ക്ക് സമീപം ഭീമസമുദ്രത്തിലെ വ്യാപാരിയായ എച്ച് എസ് ഉമേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഒക്ടോബർ 7 നാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ചയാണ് ഉമേഷ് പരാതി നൽകിയത്.

ചിത്രദുർഗയിലെ ശ്രീ മരുളസിദ്ധേശ്വര ട്രേഡേഴ്സിന്റെ ഉടമസ്ഥതയിൽ ഉമേഷും സുഹൃത്ത് ജി ഇ മല്ലികാർജുനും ചേർന്നാണ് കച്ചടവടം,. കർഷകരിൽ നിന്ന് അടയ്ക്ക വാങ്ങി അന്യ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിൽക്കുകയാണ് ഇവരുടെ രീതി.
അടുത്തിടെ ഹോളൽകെരെ താലൂക്കിവെ താല്യ വില്ലേഡിൽ സ്വാമി പി ബിയുടെ ഉടമസ്ഥതയിൽ ഉള്ള സെഡാൻ (രജിസ്‌ട്രേഷൻ നമ്പർ കെഎ-16-എൻ-8522) ഉമേഷ് വാടകയ്‌ക്കെടുത്തിരുന്നു.പണം കാറിൻറെ ഡിക്കിയിലായിരുന്നു സൂക്ഷിച്ചത്.
സ്വാമിയോടൊപ്പം ഉമേഷ് തുംകുരു ജില്ലയിലെ പല സ്ഥലങ്ങളിലും കർഷകരെ കാണാൻ പോയി. യാത്രയ്ക്കിടെ ബാഗ് തുറന്നില്ലെന്നും പോലീസ് പറയുന്നു. ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ഉമേഷും സ്വാമിയുംഉച്ചയ്ക്ക് രണ്ട് മണിയോടെ ഗാന്ധിനഗറിലുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഇറങ്ങി, പിന്നീട് ബെഗളൂരുവിൽ പഠിക്കുന്ന മക്കളേയും ചന്ദ്ര ലേ ഔട്ടിലെ മറ്റൊരു ബന്ധുവിനേയും ഇവർ കണ്ടു.
മടങ്ങുമ്പോൾ ചായ കുടിക്കാൻ ഹൈവേയിൽ ഒരു റെസ്റ്റോറന്റിൽ വണ്ടി നിർത്തി. രാത്രി 7.45 ന് ഭീമ സമുദ്രത്തിൽ തിരിച്ചെത്തി ഡിക്കി തുറന്നപ്പോഴാണ് പണം വെച്ച ബാഗ് നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. ഉമേഷ് സ്വാമിയോട് ചോദിച്ചെങ്കിലും അയാൾക്ക് അറിയില്ലായിരുന്നു, തുടർന്ന് പകൽ പോയ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. എന്നാൽ ബാഗ് ലഭിച്ചില്ല.
നേരത്തേയും ഈ സംഭവത്തിന് സമാനമായ സംഭവം ബെംഗളൂരുവിൽ നടന്നിരുന്നു. ബെംഗളൂരുവിൽ പാർക്ക് ചെയ്തിരുന്നു ആഡംബര കാറിൽ നിന്ന് 13 ലക്ഷം രൂപയാണ് മോഷണം പോയത്. മുഖംമൂടി ധരിച്ച് 2 പേർ കാറിന് സമീപത്തേക്കായി വരുന്നതത് സി സി ടി വിയൽ വ്യക്തനമായിരുന്നു. കാറിന്റെ ചില്ല് തകർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications