Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral video: അമ്പരപ്പും അത്ഭുതവും കണ്ണുനീരും; വിമാനത്തിൽ അമ്മയ്ക്ക് മകന്റെ സർപ്രൈസ്.. ഹൃദയംനിറഞ്ഞ് സോഷ്യൽമീഡിയ

ദുബായിൽ നിന്ന് എത്തിയ മകൻ നേരെ മീൻ മാർക്കറ്റിൽ ചെന്ന് മീൻ വിൽക്കുകയായിരുന്ന അമ്മയ്ക്ക് സർപ്രൈസ് കൊടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ അത്തരത്തിൽ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഇതും അമ്മയ്ക്ക് സർപ്രൈസ് നൽകുന്ന മകനാണ്. വിമൽ ശശിധരൻ എന്ന പൈലറ്റാണ് തന്റെ അമ്മയ്ക്ക് സർപ്രൈസ് നൽകുന്നത്. ഹൃദയസ്പർശിയായ വീഡിയോ വൻ വൈറലായി. വീഡിയോ കണ്ടവരൊക്കെ ഈ മകനെ അഭിനന്ദിക്കുകയാണ്. 1.3 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും ഉണ്ട്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്താണ് സംഭവം എന്ന് വിശദമായി അറിയാം.

pilot

Pc: Instagram

ഒരു സ്ത്രീ വിമാനത്തിലേക്ക് കയറുന്നത് കാണാം, ഫ്‌ളൈറ്റിലെ ജീവനക്കാർ അവരെ സ്വീകരിക്കുന്നു. എന്നാൽ പെട്ടെന്നാണ് ആ സർപ്രൈസ്.. ആ വിമാനം പറത്തുന്ന പൈലറ്റ് അവരുടെ മകനായിരുന്നു. അമ്മയ്ക്ക് അക്കാര്യം അറിയില്ലായിരുന്നു. പെട്ടെന്നാണ് മകൻ അമ്മയുടെ മുന്നിലേക്ക് വന്നത്. മകനെ കണ്ട അമ്മ ശരിക്കും അതഭുതപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.

വിമനാത്തിൽ വെച്ച് അമ്മയ്ക്ക് സർപ്രൈസ് നൽകി. അവരുടെ കണ്ണുകളിലെ കണ്ണീർ എല്ലാം പറഞ്ഞുവെന്നും ഈ നിമിഷം തന്റെ ജീവിതത്തിലെ അസുലഭസുന്ദര മുഹൂർത്തമാണെന്നും കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.

എന്തൊരു മനോഹരമായ നിമിഷം, ഒരമ്മയെ സംബന്ധിച്ച് ഇത് എത്ര സന്തോഷകരമായ നിമിഷമായിരിക്കും എന്നാണ് ഒരാൾ കുറിച്ചത്. ഇങ്ങനൊരു മകൻ നിങ്ങളുടെ ഭാഗ്യമാണ് എന്നായിരുന്നു മറ്റൊരാൾ എഴുതിയത്. നിങ്ങളെക്കുറിച്ചോർത്ത് ആ അമ്മ എന്തുമാത്രം സന്തോഷിക്കുന്നുണ്ടാവും എന്നാണ് മറ്റൊരാൾ എഴുതിയത്‌.

അതുപോലെ ദുബായിൽ നിന്ന് തന്റെ അമ്മയെ കാണാൻ മീൻ മാർക്കറ്റിലെത്തിയ മകന്റെ വീഡിയോ സോഷ്യൽമീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ഒരു വീഡിയോ ആയിരുന്നു. മുഖം മറച്ചുകൊണ്ടായിരുന്നു മകൻ എത്തിയത്. മീൻ വിൽക്കുകയായിരുന്ന അമ്മയുടെ അടുത്തെത്തി മീനിന്റെ വില ചോദിക്കുന്നു.

അമ്മ മകനാണ് എന്ന് മനലസ്സിലാവാതെ മീനിന്റെ വില പറയുന്നു. മീൻ പൊതിയാൻ നിൽക്കുമ്പോഴായിരുന്നു അമ്മയ്ക്ക് സംശയം തോന്നിയത്. മകന്റെ മാസ്ക്ക് മാറ്റി നോക്കുന്ന അമ്മ മകനെ കണ്ടയുടൻ കരയുകയാണ്. അമ്മയെ മകൻ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

വൈറൽ വീഡിയോ കാണാൻ ഈ വീഡിയോയിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+