Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാലും കുട്ടീ..ധൈര്യം സമ്മതിച്ചിരിക്കുന്നു'; രാജവെമ്പാലയെ കളിപ്പിക്കുന്ന കുട്ടിയുടെ വീഡിയോ, ഞെട്ടല്‍

ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പ് ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാം അത് രാജവെമ്പാലയാണെന്ന്. കാരണം, ഇവയുടെ കടിയേറ്റാല്‍ മരണം ഉറപ്പാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലേയും കാടുകളിലാണ് ഇവ പ്രധാനമായും കാണുന്നത്. രാജവെമ്പാലയെ പിടികൂടുന്നതിന്റെ ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്. ചിലര്‍ ഇത്തരം വീഡിയോകളില്‍ ഒരു പേടിയും കൂടാതെയാണ് പാമ്പിനെ പിടികൂടുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭീമാകാരമായ ഒരു രാജവെമ്പാലയെ ഒരു കൊച്ചുകുട്ടി നിര്‍ഭയമായി കൈകാര്യം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വിസ്മയിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയ വഴി കണ്ടത്.

viral snake

വീഡിയോയില്‍ കുട്ടി രാജവമ്പാലയുടെ വാലില്‍ പിടിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. പാമ്പ് വളരെ ശാന്ത സ്വഭാവത്തോടെയാണ് നില്‍ക്കുന്നത്. ഒരു കടിയേറ്റാല്‍ മരണം ഉറപ്പാണെന്ന് ഇരിക്കെ കുട്ടിയുടെ ധൈര്യത്തെ പുകഴ്ത്തിയാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് പങ്കിടുന്നത്. പൊതുവെ പാമ്പുകളില്‍ നിന്ന് അകലം പാലിക്കാനാണ് എല്ലാ കുട്ടികളും ശ്രമിക്കാറുള്ളത്. എന്നാല്‍ ഈ കുട്ടിയുടെ ധൈര്യത്തെ സമ്മതിച്ചെന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തുന്നു.

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ടത്. ചിലര്‍ ഈ വീഡിയോയ്ക്ക് താഴെ ചില ആശങ്കകളും പങ്കുവച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുമ്പോഴുണ്ടായ അപകട സാധ്യതയെ കുറിച്ചാണ് പലരും പറയുന്നത്. പാമ്പുകളെ ഒരിക്കലും ഒരു കളിപ്പാട്ടമായി കുട്ടികളുടെ മുന്നില്‍ ഇട്ടുകൊടുക്കരുതെന്നാണ് പലരും പറയുന്നത്.

അതേസമയം, രാജവെമ്പാലയുടെ കടിയേറ്റാല്‍ ജീവന്‍ തിരികെ ലഭിക്കുക എന്നത് പ്രായസമേറിയ കാര്യമാണ്. ഇതിന്റെ വിഷം മനുഷ്യന്റെ ശ്വസനവുമായി ബന്ധപ്പെട്ട നാഡിവ്യവസ്ഥയെ തകരാറിലാക്കുന്നു. വെന്റിലേറ്റര്‍ ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ ഉടന്‍ എത്തിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ. 400 മുതല്‍ 600 മില്ലി ഗ്രാം വിഷമാണ് രാജവെമ്പാലയുടെ കടിയേല്‍ക്കുമ്പോള്‍ ശരീരത്തില്‍ എത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ വിഷപാമ്പാണ് രാജവെമ്പാല.

ഭൂട്ടാന്‍, വടക്കുകിഴക്കന്‍ ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍, തെക്കന്‍ ചൈന, കംബോഡിയ, തായ്‌ലന്‍ഡ്, ലാവോസ്, വിയറ്റ്‌നാം, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടെയെല്ലാം രാജവെമ്പാലയെ കാണാം. രാജവെമ്പാലയുടെ വിഷം ന്യൂറോടോക്‌സിക് ആണ്. കടിയേറ്റ് 30 മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാം. രാജവെമ്പാലയുടെ കടിയേറ്റത് വളരെ അപൂര്‍വമാണെന്നാണ് ചില രേഖകള്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+