ഒന്നും നോക്കിയില്ല, പാമ്പിനെ ചുംബിച്ചു, പിന്നാലെ യുവതിക്ക് പാമ്പിന്റെ 'ലിപ്‌ലോക്ക്'; ഒടുവില്‍ സംഭവിച്ചത്
മൃഗങ്ങളോടും പക്ഷികളോടും മറ്റ് ജീവികളോടും അടുക്കാനും ഇടപഴകാനും ഇഷ്ടമുള്ളവര്‍ ഒരുപാടാണ്. എന്നാല്‍ ഇതൊക്കെ ഒരു പരിധി വിട്ടാല്‍ അപകടമാണ്. അങ്ങനെയുള്ള ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യുവതി അപകടം മനസിലാക്കാതെ ഒരു പാമ്പിനെ ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
ഒരു വീഡിയോയില്‍ രണ്ട് പേര്‍ പാമ്പുമായി നില്‍ക്കുന്നതാണ് കാണുന്നത്. ഇവര്‍ പാമ്പിനെ സമീപത്ത് നില്‍ക്കുന്ന യുവതിക്ക് കാണിച്ച് കൊടുക്കുകയാണ്. വളരെ സ്‌നേഹത്തോടെ പാമ്പിനെ നോക്കുന്ന ആ സ്ത്രീ പെട്ടെന്ന് പാമ്പിനെ ചുംബിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ പെട്ടെന്ന് പാമ്പ് യുവതിയുടെ ചുണ്ടില്‍ കടിക്കുകയാണ് ചെയ്യുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പാമ്പ് യുവതിയുടെ ചുണ്ടില്‍ കടിച്ചത്.

അടുത്തുനിന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. പിന്നീട് പാമ്പ് പിടിവിട്ടോ യുവതിക്ക് എന്തെങ്കിലും അപകടം സംഭവിച്ചോ എന്നുള്ള കാര്യം വീഡിയോയില്‍ വ്യക്തമല്ല. വീഡിയോ ശരിക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഞെട്ടലുണ്ടായിക്കിയിരുന്നു.
എന്തിന് വേണ്ടിയാണ് ഇത്രയും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്ന്. പാമ്പിനെ ചുംബിച്ചപ്പോള്‍ പാമ്പ് തിരിച്ച് സ്‌നേഹം പ്രകടിപ്പിച്ചതാണെന്ന് മറ്റൊരാള്‍ തമാശ രൂപേണ കമന്റ് ചെയ്തു. ഇതാദ്യമായല്ല ഇത്തരം അപകടകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.












Click it and Unblock the Notifications