പൂച്ചക്കുട്ടികളെന്ന് കരുതി വളര്‍ത്തിയത് പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ; കര്‍ഷക കുടുംബത്തിന് സംഭവിച്ചത്!
പൂച്ചക്കുട്ടികള്‍ ഇന്ന് മിക്കയാളുടെയും പൊന്നോമനയായ വളര്‍ത്തുമൃഗമാണ്. അവയുടെ ഓമനത്വം നിറഞ്ഞ മുഖം തന്നെയാണ് എല്ലാവരെയും വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം പൂച്ചക്കുഞ്ഞുങ്ങളുടെ ഒരുപാട് വീഡിയോ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ രണ്ട് പൂച്ചകളെ വളര്‍ത്തിയ ഒരു കര്‍ഷകന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തിലാണ് സംഭവം.
കര്‍ഷക കുടുംബത്തിലെ കുട്ടികള്‍ ആട് മേയ്ക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് രണ്ട് അടിപൊളി പൂച്ചക്കുട്ടികളെ കിട്ടിയത്. ഇവര്‍ ഒന്നും നോക്കാതെ തന്നെ രണ്ടിനെയും വീട്ടിലേക്ക് കൊണ്ടുവന്നു. കണ്ണുപോലും തുറന്നില്ലാത്ത അവയ്ക്ക് പാലും മറ്റുമൊക്കെ കൊടുക്കാന്‍ തുടങ്ങി. ഗ്രാമത്തില്‍ എത്തിയ പുതിയ അതിഥികളെ കണ്ടതോടെ ചിലര്‍ക്ക് സംശയം തോന്നി.

കുട്ടികള്‍ വനത്തില്‍ നിന്നും കൊണ്ടുവന്നത് പൂച്ചക്കുട്ടികളല്ലെന്നും പുലിക്കുട്ടിയാണെന്നും ഇവര്‍ പറഞ്ഞു. ഇതോടെ കുടുംബം ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പുലിക്കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിക്കുട്ടികളെ പരിശോധിച്ചു.
വെറും നാല് ദിവസം പ്രായമുള്ള പുലിക്കുഞ്ഞുങ്ങളായിരുന്നു അത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഞങ്ങള്‍ക്ക് ഇതേ കുറിച്ച് വിവരം ലഭിച്ചതെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്‌പെക്ടര്‍ ചഹല്‍ പറഞ്ഞു. പൂച്ചക്കുഞ്ഞുങ്ങള്‍ കരയുന്നത് പോലെ തന്നെയാണ് പുലിക്കുഞ്ഞുങ്ങളും കരയുക. ഇതാണ് കര്‍ഷക കുടുംബത്തെ പൂച്ചയാണെന്ന് തെറ്റിദ്ധരിച്ചത്.
അതേസമയം, വെള്ളിയാഴ്ച രാവിലെ തന്നെ പുലിക്കുഞ്ഞുങ്ങളെ കിട്ടിയ ആരവല്ലി ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുവിട്ടി. അമ്മപ്പുലി കുഞ്ഞുങ്ങളെയെും കൊണ്ടുപോകുന്നത് വരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ഇതേ കുറിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. കര്‍ഷക കുടുംബം ചെയ്തതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഗ്രാമത്തിലേക്ക് കൊണ്ടുവന്ന പുലിക്കുഞ്ഞുങ്ങളെ എടുത്ത് ചിലര്‍ സെല്‍ഫി എടുത്തിരുന്നു . ഇതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്. അമ്മപ്പുലി എപ്പോഴും അവരെ ഉപേക്ഷിച്ചിടത്തേക്ക് മടങ്ങിവരും. നിങ്ങള്‍ പുലിക്കുഞ്ഞിനെ ഉയര്‍ത്തിക്കഴിഞ്ഞാല്‍, അവരെ അവരുടെ അമ്മപ്പുലിയുമായി ഒന്നിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു.












Click it and Unblock the Notifications