'മുങ്ങിത്താണ ടൈറ്റാനിക്കിന് സമീപത്ത് വച്ച് വിവാഹം, ഞെട്ടിച്ച സംഭവം'; ദമ്പതികളുടെ കഥ വീണ്ടും വൈറല്‍
വാഷിംഗ്ടണ്‍: അഴക്കടലില്‍ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്ക് കപ്പലിന്റെ അവിശിഷ്ടങ്ങള്‍ കാണാന്‍ പോയ അന്തര്‍വാഹിനി പൊട്ടിത്തെറിച്ച് അഞ്ച് സഞ്ചാരികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ആളുകള്‍ ഇതേ കുറിച്ചാണ് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നത്.
ഇപ്പോഴിതാ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട് എല്ലാവരെയും അത്ഭുതപ്പെടുക്കുന്ന ഒരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ ആഴത്തില്‍ തങ്ങളുടെ മോതിരം കൈമാറാന്‍ തിരഞ്ഞെടുത്ത ദമ്പതികളുടെ കഥയാണ് പോസ്റ്റ് വിവരിക്കുന്നത്. ഒരു റെഡ്ഡിറ്റ് പോസ്റ്റിലാണ് ഇതേ കുറിച്ച് വിവരിക്കുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. ന്യൂയോര്‍ സ്വദേശികളായ ഡേവിഡ് ലെയ്‌ബോവിറ്റ്സ് കിംബര്‍ലി മില്ലര്‍ എന്നീ ദമ്പതികളാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് വിവാഹിതരായത്. ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കില്‍ ഉപയോഗിച്ച സമാനമായ മുങ്ങിക്കപ്പലാണ് ഇവര്‍ തങ്ങളുടെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഈ കഥയെ കുറിച്ച് ഇപ്പോഴാണ് കൂടുതല്‍ ആളുകളും അറിയുന്നത്. അതുകൊണ്ട് തന്നെ കേട്ടപ്പോള്‍ തന്നെ എല്ലാവരും അത്ഭുതപ്പെട്ടു.
ആരും തിരഞ്ഞെടുക്കാത്ത ഒരു വേദി തങ്ങളുടെ വിവാഹത്തിന് വേണമെന്ന ദമ്പതികളുടെ ആഗ്രഹമാണ് ഈ സാഹസത്തിലേക്ക് എത്തിച്ചത്. അതൊരു ചരിത്രം അവശേഷിക്കുന്ന സ്ഥലം കൂടിയാകണമെന്ന് ദമ്പതികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഏറ്റവും അനുയോജ്യമെന്ന് അവര്‍ തീരുമാനിച്ചത്.
എന്നാല്‍ ഇവരുടെ ഈ തീരുമാനത്തിനെതിരെ ആ സമയത്ത് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 1500ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ടൈറ്റാനിക്ക് കപ്പലിന് സമീപത്ത് വച്ച് എന്തിനാണ് വിവാഹം പോലുള്ള മംഗളകാര്യങ്ങള്‍ നടത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
റഷ്യന്‍ കപ്പലായ അക്കാദമിക് കെല്‍ഡിഷിന്റെ ഓപ്പറേഷന്‍ റൂമില്‍ നിന്ന് ക്യുഇ 2 ക്രൂയിസ് ലൈനറിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ റോണ്‍ വാര്‍വിക്കാണ് അന്ന് വിവാഹ ചടങ്ങുകള്‍ നിയന്ത്രിച്ചത്. അന്ന് ഒരാള്‍ക്ക് 29 ലക്ഷം രൂപയാണ് ഇവിടെ എത്താന്‍ ചെലവ് വന്നത്.
ഇപ്പോള്‍ മറ്റൊരു ദുരന്ത വാര്‍ത്ത കൂടി പുറത്തുവന്നതോടെ ഇവരുടെ വിവാഹം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ഇവരുടെ വിവാഹവുമായി അഭിപ്രായം പങ്കുവയ്ക്കുന്നത്. അതേസമയം, വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു ടൈറ്റാനിക്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്.
ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പല്‍, ആദ്യത്തെ യാത്രയില്‍ തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുകയായിരുന്നു. ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരില്‍ 1,517 പേര്‍ മരണപ്പെട്ടു. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര.












Click it and Unblock the Notifications