പൈലറ്റ് ബോധരഹിതനായി; വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരി, ഒടുവില്‍ സംഭവിച്ചത്
പൈലറ്റിന് ആരോഗ്യ സബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിന് തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരി. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. 79കാരനായ പൈലറ്റാണ് വിമാനം പറത്തുന്നിതിടെ ബോധരഹിതനായത്. 2006 മോഡല്‍ പെപ്പര്‍ മെറിഡിയന്‍ വിമാനത്തിലാണ് സംഭവം. രണ്ട് യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച യു എസിലെ മസാച്ചുസെറ്റ്‌സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡിലാണ് സംഭവം. കണക്റ്റിക്കട്ടില്‍ നിന്നുള്ള യാത്രക്കാരും പൈലറ്റുമാണിവര്‍. ഉച്ചകഴിഞ്ഞ് 3:15 ന് വിമാനം അപകടമേഖലയില്‍ ഇറക്കിയതായി വനിതാ യാത്രക്കാരി പറഞ്ഞു. വിമാനത്താവളത്തിലെ ലാന്‍ഡിംഗ് പരിസരത്താണ് വിമാനം ഇറക്കിയത്.

അടിയന്തര ലാന്‍ഡിംഗായതിനാല്‍ വിമാനത്തിന്റെ ഇടത് ഭാഗം തകര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സഹായിത്തിനായി പൊലീസ് അടക്കമുള്ളവര്‍ ചുറ്റും കൂടുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് ചെറിയ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, 79 കാരനായ പൈലറ്റിനെ അപകടകരമായ അവസ്ഥയില്‍ ബോസ്റ്റണിലെ ഒരു മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ വിമാനാപകടത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നമാണോ അപകടത്തിന് നിമിഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം അനുഭവിച്ച മെഡിക്കല്‍ എമര്‍ജന്‍സിയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍, നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് എന്നിവയുള്‍പ്പെടെ മൂന്ന് ഏജന്‍സികളാണ് അപകടത്തെക്കുറിച്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്.












Click it and Unblock the Notifications