വിവാഹത്തിനിടെ വരന്റെ കഴുത്തിലെ നോട്ടുമാല പൊട്ടിച്ച് ട്രക്ക് ഡ്രൈവർ; പിന്നെ കണ്ടത് വരന്റെ മറ്റൊരു മുഖം!
മീററ്റ്: വിവാഹവുമായി ബന്ധപ്പെട്ട പല വാർത്തകളും രസകരമായ വീഡിയോകളുമൊക്കെ നമ്മൾ കാണാറുണ്ട്. എന്നാൽ ശരിക്കും സിനിമാ സ്റ്റൈൽ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു വിവാഹത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഒരു വിവാഹ ഘോഷ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ കഴുത്തിൽ ഉണ്ടായിരുന്ന നോട്ടുമാല പെട്ടെന്ന് ഒരു മിനി ട്രക്ക് ഡ്രൈവര് പൊട്ടിച്ച് സ്ഥലംവിടുകയായിരുന്നു. എന്നാൽ ഇയാളുടെ പിന്നാലെ തന്നെ വരനും ഓടി. ട്രക്കിൽ കയറി മോഷ്ടാവ് പോയെങ്കിലും വരൻ വിട്ടില്ല.

വിവാഹ ആചാരങ്ങളുടെ ഭാഗമായി വരൻ കുതിരപ്പുറത്ത് പോകുമ്പോഴാണ് ഈ സംഭവം. മിനി ട്രക്ക് ഓടിച്ച മോഷ്ടാവ് വരൻ്റെ കഴുത്തിലെ നോട്ടുമാല ഒട്ടും പ്രതീക്ഷിക്കാതെ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ചാരനിറത്തിലുള്ള സ്യൂട്ടും ചുവന്ന തലപ്പാവും ധരിച്ച് വരൻ കുതിരപ്പുറത്ത് പോവുകയായിരുന്നു. അപ്രതീക്ഷിതമായി നടന്ന സംഭവത്തിൽ എല്ലാവരും ഒന്ന് ഞെട്ടി. എന്നാൽ വിവാഹമാണെന്നൊന്നും നോക്കി വരൻ കുതിരയുടെ മുകളിൽ നിന്ന് ഇറങ്ങി ഡ്രൈവറെ പിന്തുടരുകയായിരുന്നു.
കുതിയിൽ നിന്ന് ഇറങ്ങിയ വരൻ അതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രികന്റെ ബൈക്കിൽ കയറി ട്രക്കിനെ പിന്തുടകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന മിനി ട്രക്കിൽ വരൻ കയറുന്നതും ഡ്രൈവറെ നേരിടുന്നതും കാണാം. സിനിമാറ്റിക് സ്റ്റണ്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു നീക്കം.
വാഹനത്തിന് ഉള്ളിൽ കയറിയ വരൻ ഡ്രൈവറെ കൊണ്ട് വാഹനം നിർത്തിപ്പിക്കുകയും അയാളെ പുറത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നു. വിവാഹ പാർട്ടിയിലെ മറ്റ് രണ്ട് പേരുടെ സഹായത്തോടെ വരൻ ഡ്രൈവറെ മർദ്ദിക്കുന്നത് കാണാം.
മാല അബദ്ധത്തിൽ എടുത്തതായിരുന്നുവെന്നാണ് ട്രക്ക് ഡ്രൈവർ പറഞ്ഞത്. എന്നാൽ വരൻ ഇത് കേൾക്കാതെ മർദ്ദനം തുടരുന്നത് കാണാം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല.
സംഭവം കണ്ട് ആകെ അമ്പന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. സിനിമാ രംഗങ്ങൾ പോലൊയായിരുന്നു നടന്ന കാര്യങ്ങൾ. ആഘോഷം പൂർവ്വം നടന്നുകൊണ്ടിരിക്കുന്ന ചടങ്ങിൽ നിന്ന് വരൻ മോഷ്ടാവിനെ പിന്നാലെ പോകുന്നതും, സിനിമ സ്റ്റൈലിൽ ബൈക്കിൽ പിന്തുടർന്ന് പിടികൂടുന്നതും കണ്ട് കോരിത്തരിച്ചിരിക്കുകയാണ് എല്ലാവരും. വരന്റെ ഭാഗത്ത് നിന്ന് ആരും ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.












Click it and Unblock the Notifications