'വീട്ടിലുള്ളപ്പോള്‍ ഇതാണല്ലേ..പണി, സംഭവം പൊളിച്ചു'; തബല കൊട്ടി സ്‌പൈഡര്‍മാന്‍, വൈറല്‍ വീഡിയോ
കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ കൂടുതല്‍ പേരും പറയുന്നത് സ്‌പൈഡര്‍മാന്‍ എന്നായിരിക്കും. അത്രയ്ക്കും ആരാധകരാണ് ലോകത്ത് സ്‌പൈഡര്‍മാനുള്ളത്. മാര്‍വല്‍ കോമിക്‌സിന്റെ അമാനുഷിക കഥാപാത്രമാണ് സ്‌പൈഡര്‍മാന്‍. സ്റ്റാന്‍ ലീ, സ്റ്റീവ് ഡിറ്റ്‌കോ എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്.
പീറ്റര്‍ പാര്‍ക്കര്‍ എന്നാണ് സ്‌പൈഡര്‍മാന്റെ യഥാര്‍ത്ഥ പേര്. വിദ്യാര്‍ത്ഥിയായ പീറ്റര്‍ പാര്‍ക്കറിന് ചിലന്തിയുടെ കടിയേല്‍ക്കുകയും അതിന് ശേഷം ലഭിക്കുന്ന അമാനുഷിക ശക്തിയുമാണ് കഥയുടെ ഇതിവൃത്തം. സിനിമയില്‍ സ്‌പൈഡര്‍മാന്‍ ഓടുന്നതും ചാടുന്നതും എല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്‌പൈഡര്‍മാന്റെ ഒരു വീഡിയോയാണ് എല്ലാവരിലും കൗതുകമുണര്‍ത്തുന്നത്.

നല്ല താള ബോധത്തോടെ തബല വായിക്കുന്ന സ്‌പൈഡര്‍മാനെയാണ് വീഡിയോയില്‍ കാണുന്നത്. തബല കലാകാരനായ കിരണ്‍ പാലാണ് വീഡിയോയിലുള്ളത്. സ്‌പൈഡര്‍മാന്റെ വസ്ത്രം ധരിച്ചെന്നതിയ കിരണ്‍ നല്ല അടിപൊളിയായി തന്നെ തബല വായിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം സ്‌പൈഡര്‍മാന്റെ മുദ്രയും അദ്ദേഹം കാണിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങള്‍ പങ്കുവച്ച് രംഗത്തെത്തുന്നത്.
ഉസ്താദ് പീറ്റര്‍ ഹുസൈന്‍, സ്‌പൈഡര്‍മാന്‍ വീട്ടിലുള്ളപ്പോള്‍ ഇങ്ങനെയാ, വീട്ടിലെ സ്‌പൈഡര്‍മാന്‍ അങ്ങനെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്. വീഡിയോയ്ക്ക് 82,000 കൂടുതല്‍ ലൈക്ക് ലഭിച്ചിട്ടുണ്ട്. ഈ വേഷത്തില്‍ എങ്ങനെ തബല വായിക്കാന്‍ സാധിക്കുന്നു എന്നാണ് പലരും സോഷ്യല്‍ മീഡിയ വഴി ചോദിക്കുന്നത്.












Click it and Unblock the Notifications