Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലര്‍ തരംഗം അതിര്‍ത്തി ഭേദിക്കുന്നു, കാവാലയ്യയ്ക്ക് ചുവടുവെച്ച് ജപ്പാന്‍ അംബാസഡറും; വീഡിയോ വൈറല്‍

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് ബോക്‌സോഫീസില്‍ കുതിക്കുകയാണ്. ഈ വര്‍ഷം തമിഴ്‌നാട്ടില്‍ ഇറങ്ങിയ ഏറ്റവും വലിയ പണംവാരി ചിത്രം എന്ന പൊന്നിയിന്‍ സെല്‍വന്‍ - 2 ന്റെ റെക്കോഡ് ജയിലര്‍ തകര്‍ത്ത് കഴിഞ്ഞു. രജനീകാന്തിനെ കൂടാതെ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരങ്ങളുടെ നീണ്ടനിരയുള്ളതിനാല്‍ രാജ്യമാകെ ജയിലര്‍ തരംഗമാണ്. ജയിലര്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പ്രധാന കാരണമായത് തമന്നയുടെ തകര്‍പ്പന്‍ ചുവടുകളുമായി ഇറങ്ങിയ കാവാലയ്യ എന്ന ഗാനമായിരുന്നു. ഈ പാട്ട് യൂട്യൂബില്‍ വലിയ തംരഗമാണ് സൃഷ്ടിച്ചത്. റീല്‍സിലും ഷോര്‍ട്‌സിലും കാവാലയ്യ ആയിരുന്നു ട്രെന്‍ഡിംഗ്.

jailer

രാജ്യാതിര്‍ത്തി കടന്ന് പോലും കാവാലയ്യ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഹിരോഷി സുസുക്കിയും കാവാലയ്യയ്‌ക്കൊപ്പം ചുവട് വെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജാപ്പനീസ് യൂട്യൂബര്‍ മയോ സാനിനോടൊപ്പമാണ് ഹിരോഷി സുസുക്കിയുടെ നൃത്തം. നൃത്തത്തിനിടെ രജനികാന്ത് സ്റ്റൈലില്‍ കണ്ണട വെക്കുകയും ചെയ്യുന്നുണ്ട് ഹിരോഷി സുസുക്കി.

ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ തന്റെ എക്‌സ് ഹാന്‍ഡില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. രജനീകാന്തിനോടുള്ള എന്റെ സ്‌നേഹം തുടരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ഹിരോഷി സുസുക്കി പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഇതിന് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. രജനീകാന്ത് ഇംപാക്ട് അതിര്‍ത്തികള്‍ ഭേദിക്കുകയാണ് എന്നാണ് ഒരാളുടെ കമന്റ്.

ജയിലര്‍ ഉടന്‍ തന്നെ ജാപ്പനീസ് ഭാഷയില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്. തലൈവര്‍ ടച്ച് ഉപയോഗിച്ച് ഇന്ത്യ-ജപ്പാന്‍ നയതന്ത്രം എന്നാണ് വേറൊരാള്‍ കമന്റ് ചെയ്തത്. രജനീകാന്ത് സിനിമക്ക് ജപ്പാനിലും ചൈനയിലും വലിയ മാര്‍ക്കറ്റ് ഉണ്ട്. പല രജനി ചിത്രങ്ങളും ഇരുരാജ്യങ്ങളിലും സൂപ്പര്‍ഹിറ്റായിരുന്നു.

രജനിക്ക് നല്ല ഫാന്‍ബേസ് ആണ് ജപ്പാനിലും ചൈനയിലും ഉള്ളത്. അതേസമയം കാവാലയ്യ പാട്ട് റിലീസ് ചെയ്തതിന് ശേഷം ഇതുവരെ 132 മില്യണ്‍ കാഴ്ചക്കാരാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. 41000 ത്തിലധികം കമന്റും പാട്ടിന് ലഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+