ദുബായിൽ നിന്ന് ലീവിനെത്തിയ മകൻ നേരെ ചെന്നത് അമ്മ മീൻ വിൽക്കുന്ന മാർക്കറ്റിൽ; കിടിലൻ സർപ്രൈസ്
സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ വീഡിയോകൾ വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്.
മൂന്ന് വർഷത്തിന് ശേഷം ദുബായിൽ നിന്ന് വന്ന മകൻ അമ്മയ്ക്ക് നൽകുന്ന സർപ്രൈസ് ആണ് വീഡിയോയിൽ. കർണാടകയിലെ ഉഡുപ്പിയിലെ കാണ്ഡപുര താലൂക്കിലെ ഗംഗോല്ലി മാർക്കറ്റിൽ നിന്നാണ് മനോഹരമായ വീഡിയോ.

രോഹിത് എന്ന യുവാവാണ് അമ്മയ്ക്ക് സർപ്രൈസ് നൽകുന്നത്. രോഹിതിന്റെ അമ്മ ഗംഗോല്ലി മാർക്കറ്റിൽ മീൻ വിൽക്കുകയാണ്. ദുബായിൽ ജോലി ചെയ്യുന്ന രോഹിത് താൻ വരുന്ന വിവരം അമ്മയെ അറിയിച്ചിരുന്നില്ല.
അമ്മയ്ക്ക് ഉഗ്രൻ സർപ്രൈസ് നൽകണം എന്നായിരുന്നു രോഹിത്തിന്. നാട്ടിൽ എത്തിയ രോഹിത് അമ്മ മീൻ വിൽക്കുന്ന മാർക്കറ്റിലേക്ക് എത്തുന്നു. മീൻ വാങ്ങാൻ വന്ന ആളെ പോലെ മീൻ നോക്കുകയും വിലയെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നു.
തൂവാലയും സൺഗ്ലാസും ഉപയോഗിച്ച് രോഹിത് മുഖം മറച്ചിരുന്നു. അമ്മയോട് മീനിന്റെ നിരക്ക് ചോദിച്ചു. ആദ്യം രോഹിത്തിനെ തിരിച്ചറിയാൻ കഴിയാതെ, അമ്മ രോഹിത്തിനോട് സംസാരിക്കുകയും മീൻ എടുത്ത് നൽകുകയും ചെയ്യുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം. അമ്മയ്ക്ക് ഒരു സംശയം തോന്നുന്നു. ഉടനെ തന്നെ യുവാവിന്റ മുഖത്തെ തൂവാലയും ഗ്ലാസും മാറ്റുന്നു. മകനെ കണ്ട ഉടൻ അമ്മയുടെ കണ്ണ് നിറയുന്നു.
അമ്മ കരയുന്നുത് കണ്ട ഉടൻ രോഹിത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നു. നിരവധിപേരാണ് ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ആ അമ്മ എന്തൊരു ഭാഗ്യം ചെയ്ത് ആളാണ്, എന്തൊരു സ്നേഹമുള്ള മകനാണ്, ഒരാൾ കുറിച്ചു.
മകനെ കണ്ടപ്പോൾ ഉള്ള അമ്മയുടെ കണ്ണീരിൽ നിന്ന് നമുക്ക് മനസ്സിലാക്കാം അമ്മയും മകനും തമ്മൽ ഉള്ള സ്നേഹം. ഈ വീഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു ആ അമ്മ കഷ്ടപ്പെട്ട് വളർത്തിയാണ് മകന് വലിയ നിലയിൽ എത്തിച്ചതെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും, വേറൊരാൾ കുറിച്ചു. എല്ലാവരും അമ്മമാരെ ഇതുപോലെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന് മറ്റൊരാൾ കുറിച്ചു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications