Video: ജീവിതത്തിൽ പിറന്നാൾ ആഘോഷിച്ചിട്ടേയില്ല; ടീച്ചർ ഒരുക്കിയ സർപ്രൈസിൽ കണ്ണുനിറഞ്ഞ് 8 വയസ്സുകാരൻ
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളും വൈറൽ ആകാറുണ്ട്. ഇപ്പോൾ എട്ട് വയസ്സുകാരന് പിറന്നാൾ ദിനത്തിൽ ടീച്ചർ നൽകിയ സർപ്രൈസിന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. കൊളംബിയയിലെ എബൈജി കോയിലെ സ്കൂൾ വിദ്യാർത്ഥിയായ ഏയ്ഞ്ചൽ ഡേവിഡിന്റെ ജന്മദിനം ആണ് അധ്യാപിക ആഘോഷിച്ചത്.
ആദ്യമായിട്ടായിരുന്നു ഏയ്ഞ്ചലിന്റെ ജന്മദിനം ആഘോഷിക്കുന്നത്. അതുവരെ ജന്മദിനവും സാധാരണ ദിവസം പോലെ തന്നെ കടന്നുപോകും,. കാരണം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നു എയ്ഞ്ചലിന്റെത്. എയ്ഞ്ചൽ ഉൾപ്പെടെ നാല് കുട്ടികളെ നോക്കുന്നത് അമ്മയായിരുന്നു.

എയ്ഞ്ചലിന്റെ ഈ അവസ്ഥ മനസ്സിലാക്കിയ അധ്യാപിക ജന്മദിനം ആഘോഷിക്കാനായി തീരുമാനിക്കുകയായിരുന്നു. ഏയ്ഞ്ചലിന്റെ ടീച്ചർ കേസസ് സിമെനോ ആണ് അവന്റെ ജിവിതത്തിലെ ഏറ്റവും നല്ല ദിവസം അവന് സമ്മാനിച്ചത്. ഒരു സുഹൃത്തിനൊപ്പം ചേർന്നായിരുന്നു ഏയ്ഞ്ചലിന്റെ ജന്മദിനം ആഘോഷിക്കാൻ അധ്യാപിക ഒരുക്കങ്ങൾ എല്ലാം തന്നെ നടത്തിയത്.
അധ്യാപികയുടെ നേതൃത്വത്തിൽ ഏയ്ഞ്ചലിന്റെ ക്ലാസിലെ വിദ്യാർത്ഥികളെല്ലാം ചേർന്ന് ഏയ്ഞ്ചലിന് വേണ്ടി അവൻ ഒരിക്കലും വിചാരിക്കാത്ത ജന്മദിനാഘോഷം സംഘടിപ്പിച്ചു,. ക്ലാസിലേക്ക് വന്ന അവനെ വിദ്യാർത്ഥികൾ പാട്ടുപാടി ആശംസിച്ച് ക്ലാസിലേക്ക് ക്ഷണിക്കുന്നത് കണ്ടപ്പോൾ അവൻഡ ആകെ ഞെട്ടിപ്പോയി.
അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. അവന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ആഘോഷം. ആ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ ക്ലാസിന്റെ വാതിൽക്കൽ അത്ഭുതത്തോടെ നിന്നു. അധ്യാപിക അകത്തേക്ക് വിളിച്ചപ്പോൾ കുട്ടികളെല്ലാം അവെ അകത്തേക്ക വിളിച്ച് കെട്ടിപ്പിടിക്കുന്നു. അവന് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. കുട്ടികളുടെ മനസിലെ നന്മയും സ്നേഹവും അതിനൊപ്പം തന്നെ അത് പ്രകടിപ്പിക്കാൻ വഴിയൊരുക്കിയ ടീച്ചറേയും സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നു.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications