Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവുമൊത്ത് ഫോട്ടോ എടുക്കവെ തിരയില്‍പ്പെട്ട് യുവതി; മക്കളുടെ കണ്‍മുന്നില്‍, നടുക്കുന്ന വീഡിയോ

മുംബൈ: ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡില്‍ എത്തിയ യുവതി തിരമാലയില്‍ അകപ്പെട്ട് കാണാതാകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുടുംബത്തിനൊപ്പം പിക്‌നിക്കിനെത്തിയ യുവതി ഭര്‍ത്താവിനൊപ്പം ഫോട്ടോ എടുക്കുന്നതിടെയാണ് തിരമാലയില്‍പപ്പെട്ടത്. ഭര്‍ത്താവും മക്കളും നിസഹായരായി നോക്കിനില്‍ക്കെയാണ് സംഭവം. 32കാരിയായ ജ്യോതി സോനാര്‍ എന്ന യുവതിയാണ് തിരയില്‍പ്പെട്ടത്.

ഭര്‍ത്താവിനൊപ്പം കടല്‍തീരത്തെ പാറയില്‍ ഇരിക്കുകയായിരുന്നു യുവതി. ഈ സമയത്ത് മക്കളാണ് വീഡിയോ പകര്‍ത്തിയത്. ശക്തമായ തിരമാല അടിച്ചപ്പോള്‍ യുവതി അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവ ദിവസം, കുടുംബം ആദ്യം ജുഹു ചൗപ്പട്ടി സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും വേലിയേറ്റം കാരണം ബീച്ചില്‍ പ്രവേശിക്കുന്നതിന് വിലക്കി. ഇതോടെ അവര്‍ പിന്നീട് ബാന്ദ്രയിലേക്ക് എത്തുകയായിരുന്നു.

mumabi

ബാന്ദ്ര ഫോര്‍ട്ടില്‍ എത്തിയപ്പോള്‍ കുടുംബം ഫോട്ടോയെടുക്കാന്‍ കടലിന്റെ അടുത്തേക്ക് പോവുകയായിരുന്നു. ദമ്പതികള്‍ ഒരു പാറയില്‍ ഇരുന്നു, അവരുടെ മക്കള്‍ ദൂരെ നിന്ന് അവരുടെ ഫോട്ടോ എടുക്കുകയായിരുന്നു. ഈ സമയത്ത് വലിയ തിരമാല ആഞ്ഞടിക്കുകയും ജ്യോതി അതിലകപ്പെടുകയുമായിരുന്നു. വീഡിയോയില്‍ കുട്ടികള്‍ മമ്മി..മമ്മി എന്ന് വിളിച്ച് കരയുന്നത് കേള്‍ക്കാം.

ഈ സമയത്ത് ഭര്‍ത്താവ് മുകേഷ് ജ്യോതിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അവരുടെ സാരിയില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സമീപത്തുണ്ടായിരുന്നവര്‍ മുകേഷിന്റെ കാലില്‍ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജ്യോതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

പിറ്റേന്ന് ഉച്ചയോടെ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ജ്യോതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസിന് കൈമാറിയ മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+