'കനത്ത മഴയില്‍ തല കൊണ്ട് പുഷ്-അപ്പ്, വടി കൊണ്ട് മര്‍ദ്ദനം': എന്‍സിസി ട്രെയിനിംഗ്, വൈറല്‍ വീഡിയോ
താനെ: എന്‍ സി സി കേഡറ്റുകളെ കനത്ത മഴയില്‍ തല ഉപയോഗിച്ച് പുഷ് അപ്പ് ചെയ്യുന്ന പണിഷ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എട്ടോളം വിദ്യാര്‍ത്ഥികളെ സീനിയര്‍ കേഡറ്റ് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോയില്‍ കാണുന്നത് എന്‍ സി സി കേഡറ്റുകളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താനെയിലെ ബന്ദോദ്കര്‍ കോളേജിലെ എന്‍സിസി പരിശീലനത്തിലാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ പിന്‍വശത്താണ് മര്‍ദ്ദിക്കുന്നത്. ഇയാള്‍ എന്‍ സി സി സീനിയര്‍ കേഡറ്റാണ്. അടികൊണ്ട് വേദനിക്കുന്ന എന്‍ സി സി കേഡറ്റുകളെയും വീഡിയോയില്‍ കാണാം. അടികൊണ്ട് സഹിക്കാനാവാതെ ചിലര്‍ കരയുകയും ചെയ്യുന്നുണ്ട്. കോളേജിന്റെ ജനാലയ്ക്ക് സമീപത്ത് നിന്ന് ഒരു വിദ്യാര്‍ത്ഥിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് പറഞ്ഞു. ഇത്തരം പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്നും സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
'അയാള്‍ ഒരു എന്‍ സി സി കേഡറ്റാണ്. നടപടി സ്വീകരിക്കും. എന്നാല്‍ എന്‍ സി സി ഇവിടെ ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഈ സമയത്ത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 40 വര്‍ഷത്തോളമായി എന്‍ സി സി ട്രെയിനിംഗ് ഈ കോളേജില്‍ നടക്കുന്നു. അധ്യാപകന്‍ ഇല്ലാത്ത സമയത്താണ് ഈ സംഭവം നടന്നത്. മാനസികമായി പ്രശ്‌നമുള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ'- പ്രിന്‍സിപ്പില്‍ പറഞ്ഞു.












Click it and Unblock the Notifications